സഭയില്‍ ഖുര്‍ആന്‍ ഉദ്ധരിച്ച് ശ്രീരാമകൃഷ്ണന്‍റെ മറുപടി

സ്വര്‍ണക്കടത്തു കേസില്‍ ആരോപണം നേരിടുന്ന സ്പീക്കറെ സ്ഥാനത്തുനിന്നും നീക്കണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയത്തിനെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ മറുപടി. ഖൂര്‍ആന്‍ വാക്കുകള്‍ ഉദ്ധരിച്ചാണ് സ്പീക്കര്‍ മറുപടി നല്‍കിയത്. 'സത്യവിശ്വാസികളെ നിങ്ങൾ ഊഹങ്ങളെ പിന്തുടരരുത്. അത് കുറ്റമാകുന്നു'; എന്നാണ് ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്. തനിക്കെതിരായ പ്രമേയം ചർച്ച ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും വിയോജിപ്പിന്‍റെ ശബ്ദത്തെ സഭ ആഘോഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. സർക്കാരിനെ അടിക്കാൻ നിവൃത്തിയില്ലാത്തത് കൊണ്ട് സ്പീക്കറെ അടിക്കുന്നു എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കെ.എസ്.യു പ്രസിഡന്‍റിനെ പോലെ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതായും പത്ര വാർത്തക്ക് പിന്നിൽ പോയി പ്രതികരിക്കാൻ വിഡ്ഢിയല്ല താനെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3557
...    Read More on: http://360malayalam.com/single-post.php?nid=3557
സഭയില്‍ ഖുര്‍ആന്‍ ഉദ്ധരിച്ച് ശ്രീരാമകൃഷ്ണന്‍റെ മറുപടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്