പ്രമേയം രാഷ്ട്രീയലാഭത്തിനെന്ന് വീണ, പ്രതിപക്ഷത്തിന് ചികിത്സ വേണമെന്ന് ജെയിംസ് മാത്യു

തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം രാഷ്ട്രീയ ലാഭത്തിനാണെന്ന്  വീണ ജോര്‍ജ് എം.എല്‍എ. പ്രമേയം അവതരിപ്പിച്ചതോടെ പ്രതിപക്ഷത്തിന് ചികിത്സ വേണ്ടവരാണെന്ന കാര്യം വ്യക്തമായതായി ജെയിംസ് മാത്യു. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ എതിര്‍ത്തു സംസാരിക്കവേയാണ് ഇരുവരും പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 

പ്രമേയത്തെ അതിശക്തമായി എതിര്‍ക്കുന്നു.  പ്രതിപക്ഷ നേതാവിനെ മാറ്റി പകരം നേതൃത്വ സ്ഥാനത്ത് വേറൊരാളെ നിയമിക്കുന്ന അതേ ലാഘവത്തോടെയാണ്  ഈ പ്രമേയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പറയുന്നകാര്യങ്ങളില്‍ അദ്ദേഹത്തിന് പോലും വിശ്വാസമില്ലാത്ത രീതിയിലാണ് എം. ഉമ്മര്‍ പ്രയേമം അവതരിപ്പിച്ചത്. സ്വാര്‍ഥപരമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മഹത്തായ ഭരണഘടനാപദവിയെ കളങ്കപ്പെടുത്തുന്ന രീതിയിലാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നതെന്നും വീണ ജോര്‍ജ്ജ് എം.എല്‍.എ കുറ്റപ്പെടുത്തി.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3556
...    Read More on: http://360malayalam.com/single-post.php?nid=3556
പ്രമേയം രാഷ്ട്രീയലാഭത്തിനെന്ന് വീണ, പ്രതിപക്ഷത്തിന് ചികിത്സ വേണമെന്ന് ജെയിംസ് മാത്യു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്