പ്രമേയ അവതരണം; സഭയിൽ ഉമ്മറും സുധാകരനും ഏറ്റുമുട്ടി

തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയാവതരണം നടത്തിയ എം. ഉമ്മറും മന്ത്രി ജി. സുധാകരനും തമ്മിൽ ഏറ്റുമുട്ടി.  സുധാകരന്റെ പരിഹാസവും അതിനു ഉമ്മര്‍ നല്‍കിയ മറുപടിയും പ്രമേയാവതരണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഏറ്റുമുട്ടലിനിടയാക്കി.

പ്രമേയത്തിന്റെ ഡ്രാഫ്റ്റിങ്ങില്‍ പ്രശ്‌നമുണ്ടെന്ന് സുധാകരന്‍ നടത്തിയ പരാമര്‍ശത്തിന് എം. ഉമ്മര്‍ നല്‍കിയ മറുപടി ജി. സുധാകരനെ ചൊടിപ്പിച്ചു. അദ്ദേഹവും ഉമ്മറും തമ്മില്‍ ചെറിയ വിധത്തില്‍ വാഗ്വാദവും നടന്നു. ഇങ്ങോട്ട് കളിയാക്കിയാല്‍ അങ്ങോട്ടും കളിയാക്കുമെന്ന് ഉമ്മര്‍ തിരിച്ചടിച്ചു. സുധാകരന്‍ എപ്പോഴും പ്രതിപക്ഷത്തിന്റെ തലയില്‍ കയറാന്‍ വരണ്ട എന്നും അദ്ദേഹം പറഞ്ഞു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3554
...    Read More on: http://360malayalam.com/single-post.php?nid=3554
പ്രമേയ അവതരണം; സഭയിൽ ഉമ്മറും സുധാകരനും ഏറ്റുമുട്ടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്