ബൈഡനു ആശംസ അറിയിച്ചു ട്രംപ് പടിയിറങ്ങി

ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് ഡോണൾഡ് ട്രംപ്. പടിയിറങ്ങി. നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയാണ്  ഇറങ്ങുന്നതെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കയുടെ 46ാമത് പ്രസിഡന്‍റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനമായി കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായും സത്യപ്രതി‍ജ്ഞ ചെയ്യും. കാപിറ്റോൾ ആക്രമണത്തിന്‍റയും എഫ്.ബി.ഐയുടെ കലാപ മുന്നറിയിപ്പിന്‍റെയും സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ നടക്കുക. സ്ഥാനമൊഴിയുന്ന ഡോണൾഡ് ട്രംപ് ഒഴിച്ച്, ജീവിച്ചിരിക്കുന്ന എല്ലാ മുൻ പ്രസിഡന്റുമാരും പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാൽ ജിമ്മി കാർട്ടർ വിട്ടുനിന്നേക്കും.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3539
...    Read More on: http://360malayalam.com/single-post.php?nid=3539
ബൈഡനു ആശംസ അറിയിച്ചു ട്രംപ് പടിയിറങ്ങി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്