എടപ്പാൾ, ചങ്ങരംകുളം മേഖലകളിൽ തെരുവ് നായ്ക്കളുടെ അക്രമങ്ങൾ രൂക്ഷമാകുന്നു

ചങ്ങരംകുളം: തെരുവ് നായ്ക്കളുടെ അക്രമം മൂലം കാല്‍ നടയാത്രക്കാരും,ഇരു ചക്ര വാഹനയാത്രികരും ദുരിതത്തില്‍.കഴിഞ്ഞ ദിവസം മൂക്കുതലയില്‍ അഞ്ച് പേരേയാണ് തെരുവ് നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.വട്ടംകുളം പുരമുണ്ടേക്കാട് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സ്ത്രീയേയും,കുട്ടിയേയും തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചത് ക്ഷേത്ര ജീവനക്കാരുടെ സന്ദര്‍ഭോജിതമായ ഇടപെടല്‍ മൂലം തടയാനും അവരെ രക്ഷിക്കാനും കഴിഞ്ഞു.എടപ്പാള്‍ ,ചങ്ങരംകുളം മേഘലകളില്‍ തെരുവ് നായക്കൂട്ടങ്ങള്‍ നിരവധിയാണ്.വൈകുന്നേരം 6 മണിക്ക് കച്ചവട സ്ഥാപനങ്ങള്‍ അടക്കുന്നതോടെ എടപ്പാള്‍ ,വട്ടംകുളം ,ചങ്ങരംകുളം എന്നിവിടങ്ങളിലെ പ്രധാന റോഡുകള്‍ ഉള്‍പ്പടെ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. ചില തെരുവ് നായ്ക്കള്‍ വാഹനങ്ങള്‍ക്ക് പിറകേ പായുന്നതും ഉണ്ട്.ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതലായും ഇരു ചക്ര വാഹന യാത്രികരാണ് അപകടത്തില്‍പ്പെടുക.തെരുവ് നായയില്‍ നിന്നും രക്ഷപ്പെടാന്‍ വാഹനത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നത് പലപ്പോഴും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് വഴി അപകടത്തിന് കാരണമാവുകയാണ്.അതു പോലെ ഇരു ചക്ര വാഹനങ്ങള്‍ക്ക് കുറുകേ തെരുവ് നായകള്‍ ഓടുന്നതിനിടെ ഇരു ചക്ര വാഹനങ്ങള്‍ മറിഞ്ഞ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ അനവധിയുണ്ട്.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: തെരുവ് നായ്ക്കളുടെ അക്രമം മൂലം കാല്‍ നടയാത്രക്കാരും,ഇരു ചക്ര വാഹനയാത്രികരും ദുരിതത്തില്‍.കഴിഞ്ഞ ദിവസം മൂക്കുതലയില്...    Read More on: http://360malayalam.com/single-post.php?nid=353
ചങ്ങരംകുളം: തെരുവ് നായ്ക്കളുടെ അക്രമം മൂലം കാല്‍ നടയാത്രക്കാരും,ഇരു ചക്ര വാഹനയാത്രികരും ദുരിതത്തില്‍.കഴിഞ്ഞ ദിവസം മൂക്കുതലയില്...    Read More on: http://360malayalam.com/single-post.php?nid=353
എടപ്പാൾ, ചങ്ങരംകുളം മേഖലകളിൽ തെരുവ് നായ്ക്കളുടെ അക്രമങ്ങൾ രൂക്ഷമാകുന്നു ചങ്ങരംകുളം: തെരുവ് നായ്ക്കളുടെ അക്രമം മൂലം കാല്‍ നടയാത്രക്കാരും,ഇരു ചക്ര വാഹനയാത്രികരും ദുരിതത്തില്‍.കഴിഞ്ഞ ദിവസം മൂക്കുതലയില്‍ അഞ്ച് പേരേയാണ് തെരുവ് നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.വട്ടംകുളം പുരമുണ്ടേക്കാട് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്