എൻവിഷൻ എക്സാം ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

മാറഞ്ചേരി: എൻവിഷൻ മാറഞ്ചേരി

2021 ലെ വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി 

എസ്.എസ്.എഫ് മാറഞ്ചേരി, പനമ്പാട് സെക്ടർ കമ്മിറ്റികളുടെ സഹകരണത്തോടെ ഓറിയന്റേഷൻ പ്രോഗ്രാം REBOOT-2021 സംഘടിപ്പിച്ചു.

മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ ജനുവരി 17 ഞായറാഴ്ച നടന്ന പരിപാടി എൻവിഷൻ ചെയർമാൻ അബ്ദുൽഹകീം തറയിലിന്റെ അധ്യക്ഷതയിൽ അൽ അറഫ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി യുസുഫ് ബാഖവി ഉദ്ഘാടനം ചെയ്തു.

തൃശൂർ കോച്ച് ഇന്ത്യ അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ക്ലാസിനു നേതൃത്വം നൽകി.

ത്വയ്യിബ് മാസ്റ്റർ മാരാമുറ്റം പ്ലസ്ടു പരീക്ഷയെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ നൽകി.

എസ്.എസ്.എഫ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന എക്സലൻസി ടെസ്റ്റിനെക്കുറിച്ച് പനമ്പാട് സെക്ടർ പ്രസിഡണ്ട് സയ്യിദ് ജദീർ അഹ്സാൻ വിശദീകരിച്ചു.

എസ്.എസ്.എഫ് മാറഞ്ചേരി സെക്ടർ സെക്രട്ടറി ഹാഫിള് മുഹമ്മദ് സഹലിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ 

എൻവിഷൻ വൈസ് ചെയർമാൻ റസാഖ് കോടഞ്ചേരി, കൺവീനർ മുസ്തഫ നാലകം, കോ-ഓർഡിനേറ്റർ ശറഫുദ്ധീൻ നീറ്റിക്കൽ, ക്രസന്റ്‌ ഇംഗ്ലീഷ് സ്കൂൾ ഇസ്‌ലാമിക് ഡിപ്പാർട്ടമെന്റ് മേധാവി ഖാദർ സഖാഫി, എസ്.വൈ.എസ് മാറഞ്ചേരി സർക്കിൾ ജനറൽ സെക്രട്ടറി നിഷാബ് നാലകം,  എസ്.എസ്.എഫ് ഡിവിഷൻ സെക്രട്ടറി അസ്‌ലം നാലകം, മാറഞ്ചേരി സെക്ടർ ജനറൽ സെക്രട്ടറി സിനാൻ മാറഞ്ചേരി എന്നിവർ സംബന്ധിച്ചു. എൻവിഷൻ കൺവീനർ നൗഷാദ് വടമുക്ക് സ്വാഗതവും എസ്.എസ്.എഫ് പനമ്പാട് സെക്ടർ സെക്രട്ടറി ഷാഹിദ് അലി നാലകം നന്ദിയും പറഞ്ഞു. നൂറിലധികം വിദ്യാർഥികൾ പ്രോഗ്രാമിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ ജനുവരി 17 ഞായറാഴ്ച നടന്ന പരിപാടി എൻവിഷൻ ചെയർമാൻ അബ്ദുൽഹകീം തറയിലിന്റെ അധ്യക്ഷതയിൽ അൽ അറഫ ഇസ്...    Read More on: http://360malayalam.com/single-post.php?nid=3524
മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ ജനുവരി 17 ഞായറാഴ്ച നടന്ന പരിപാടി എൻവിഷൻ ചെയർമാൻ അബ്ദുൽഹകീം തറയിലിന്റെ അധ്യക്ഷതയിൽ അൽ അറഫ ഇസ്...    Read More on: http://360malayalam.com/single-post.php?nid=3524
എൻവിഷൻ എക്സാം ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ ജനുവരി 17 ഞായറാഴ്ച നടന്ന പരിപാടി എൻവിഷൻ ചെയർമാൻ അബ്ദുൽഹകീം തറയിലിന്റെ അധ്യക്ഷതയിൽ അൽ അറഫ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി യുസുഫ് ബാഖവി ഉദ്ഘാടനം ചെയ്തു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്