സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വര്‍ധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്.
ഇതോടെ ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വര്‍ധനയാണ് പവന് വിലയിലുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവന് വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്. അന്താരാഷ്ട്ര തലത്തില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,039.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കോവിഡ് വ്യാപാനം രൂക്ഷമായി തുടരുന്നതും യു.എസ്.-ചൈന വ്യാപാര തര്‍ക്കവും ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളും ഡോളറിന്റെ മൂല്യവുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.
#360malayalam #360malayalamlive #latestnews
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വര്‍ധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച ര... Read More on: http://360malayalam.com/single-post.php?nid=352
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വര്‍ധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച ര... Read More on: http://360malayalam.com/single-post.php?nid=352
സ്വർണവിലയിൽ വീണ്ടും വർധന; പവന് 120 കൂടി 41,320 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വര്‍ധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്