ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി എല്‍.ഡി.എഫ് സർക്കാരിന്‍റെ അവസാന ബജറ്റ്

ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി എല്‍.ഡി.എഫ് സർക്കാരിന്‍റെ അവസാന ബജറ്റ്. ക്ഷേമ പെൻഷനുകൾ നൂറുരൂപ വർധിപ്പിച്ച് പ്രതിമാസം 1600 രൂപയാക്കി. സൗജന്യ കിറ്റ് വിതരണം തുടരുമെന്നും നീല, വെള്ള കാർഡുകൾക്ക് 10 കിലോ അരി 15 രൂപക്ക് നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്.

മത്സ്യ മേഖലക്ക് 1500 കോടി രൂപയും, തീരസംരക്ഷണത്തിന് പ്രത്യേക പദ്ധതി, കിഫ്ബി വഴി 10000 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വീട് പുനർഗേഹം പദ്ധതി വഴി 100 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് വായ്പ മൊട്ടോറൈസേഷൻ സബ്സിഡി നൽകും. 10 കോടി രൂപ ഓണ്‍ലൈൻ വ്യാപാരത്തിനും ഇ ഓട്ടോക്കും സബ്സിഡി നല്‍കും. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാൻ മത്സ്യഫെഡ് വഴി 25 ശതമാനം സബ്സിഡിയും നല്‍കും

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3501
...    Read More on: http://360malayalam.com/single-post.php?nid=3501
ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി എല്‍.ഡി.എഫ് സർക്കാരിന്‍റെ അവസാന ബജറ്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്