ശമ്പളവും പെൻഷനും ഏപ്രിലില്‍ വർധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോർട്ട് ജനുവരി അവസാനം ലഭിക്കുമെന്നും കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസം മുതൽ ശമ്പളവും പെൻഷനും പരിഷ്കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കുമെന്നും മന്ത്രി തോമസ് ഐസക്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെന്നപോലെ ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകുന്നതാണെന്നും മന്ത്രി അറിയിച്ചു. 

2 ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശികയായി ഉണ്ട്. 2021 ഏപ്രിൽ മാസം മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും. ജീവനക്കാര്‍ക്ക് കുടിശ്ശികയായുള്ള രണ്ട് ഡിഎ ഗഡുക്കളില്‍ ഒരെണ്ണം ഏപ്രില്‍ മാസത്തില്‍ നല്‍കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും നല്‍കും. കുടിശിക പിഎഫിൽ ലയിപ്പിക്കും. മെഡിസെപ്പ് എന്നിവ 2021-22 ല്‍ നടപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. 

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3499
...    Read More on: http://360malayalam.com/single-post.php?nid=3499
ശമ്പളവും പെൻഷനും ഏപ്രിലില്‍ വർധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്