കാഞ്ഞിരമുക്ക് സ്കൂളിനെ വാടക കെട്ടിടത്തില്‍ നിന്നും മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു

പൊന്നാനി: പൊന്നാനി ഉപജില്ലയിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ  സർക്കാർ മേഖലയിൽ ഇനിയും വാടക കെട്ടിടത്തിൽ കഴിയുന്ന ഏക വിദ്യാലയമാണ് ജി.എൽ.പി.എസ് കാത്തിരമുക്ക്.ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ഡിസ്ട്രിക്ട് ബോഡിന് കീഴിൽ 1914 ൽ ആരംഭിച്ച പ്രസ്തുത വിദ്യാലയം വർഷങ്ങൾ ഏറെയായിട്ടും ഇന്നും വാടക കെട്ടിടത്തിൽ കഴിയുന്നത് ദൗർഭാഗ്യകരമാണ്.

അടുത്ത കാലത്തായി പി.ടി.എയുടേയും ഗ്രാമപഞ്ചായത്തിന്റെയും ശ്രമഫലമായി സ്കൂൾ പ്രവർത്തിക്കുന്ന 34 സെൻറിൽ 17  സെന്റ് സ്ഥലം സൗജന്യമായി വിട്ട് തരാൻ സ്ഥലമുടമകൾ തയ്യാറായിട്ടുണ്ട്.

ബാക്കി വരുന്ന സ്ഥലം കൂടി ഏറ്റെടുത്ത് പൊതുവിദ്യഭ്യാസ യഞ്ജത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനും നാട്ട്കാരുടേയും രക്ഷാകർതൃസമിതിയുടേയും ചിരകാലാഭിലാഷം നിറവേറ്റുന്നതിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻകയ്യെടുക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പി.ടി.എ പ്രസിഡന്റ് അൻസി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയിടത്തിന് നിവേദനം സമർപ്പിച്ചു.

വി.കെ നജ്മുദ്ധീൻ ,രതീഷ് കാക്കൊള്ളി ബാവ പൂണക്കാട്ട് ,കാദർ പൊന്നത്ത് വളപ്പിൽ, ശ്രീരാമനുണ്ണി മാഷ്, ലുബാന ടീച്ചർ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3498
...    Read More on: http://360malayalam.com/single-post.php?nid=3498
കാഞ്ഞിരമുക്ക് സ്കൂളിനെ വാടക കെട്ടിടത്തില്‍ നിന്നും മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്