കേരളത്തെ ആദ്യ ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കും; വയോജനങ്ങള്‍ക്ക് വിലക്കുറവില്‍ മരുന്ന് വീടുകളിലെത്തിക്കും

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കുള്ള ധനസഹായത്തിനായി നിലവിലുള്ള പദ്ധതികളില്‍ നിന്ന് തന്നെ പണം കണ്ടെത്താന്‍ കഴിയുമെന്ന് ധനമന്ത്രി. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 50 കോടി രൂപയും അവരുടെ മാനസികാരോഗ്യപരിപാടികള്‍ക്കായി 64 കോടി രൂപയും വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാനുതകുന്ന നയപരിപാടികള്‍ കേരളത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 

250 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കൂടി ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കും. നിലവില്‍ 342 സ്ഥലത്താണ് ബഡ്‌സ് സ്‌കൂള്‍ ഉള്ളത്. മൈല്‍ഡ്-മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കൂടുതല്‍ കൗണ്‍സിലര്‍മാരെ നിയമിക്കും. കൂടുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്‌പെഷ്യല്‍ സ്‌കൂളുകളുടെ ധനസഹായം 60 കോടിയായി ഉയര്‍ത്തി. ഈ വിഭാഗത്തില്‍ കൂടുതല്‍ സ്‌കൂളുകളെ ഉള്‍പ്പെടുത്തും. 18 വയസ് കഴിഞ്ഞവരുടെ സംരക്ഷണത്തിനായി 10 കോടി രൂപ പ്രത്യേകം വകയിരുത്തും. തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന് ഒരു കോടി രൂപ വകയിരുത്തും

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3494
...    Read More on: http://360malayalam.com/single-post.php?nid=3494
കേരളത്തെ ആദ്യ ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കും; വയോജനങ്ങള്‍ക്ക് വിലക്കുറവില്‍ മരുന്ന് വീടുകളിലെത്തിക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്