തൊഴിലുറപ്പ് പദ്ധതി കൂടുതൽ വിപുലമാക്കും

തൊഴിലുറപ്പ് പദ്ധതി കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചതായി ധനമന്ത്രി ടി.എം തോമസ് ഐസക്. നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ പതിനാല് ലക്ഷത്തോളം പേരാണ് പണിയെടുക്കുന്നത്. മൂന്ന് ലക്ഷത്തോളം പേർക്ക് കൂടി തൊഴിലുറപ്പ് പദ്ധതിയിൽ അവസരം നൽകാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. നിലവിൽ ശരാശരി 55 ഓളം പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നത്. ശരാശരി 75 ദിവസത്തെയെങ്കിലും തൊഴിൽ നൽകാൻ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു.

2021-22 ൽ 4087 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കൽ. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി ഫെബ്രുവരി മാസത്തിൽ രൂപംകൊള്ളും. ഇതിനുള്ള കരട് നിയമം തയ്യാറായി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. മറ്റ് പെൻഷൻ പദ്ധതിയിൽ ഇല്ലാത്തവർക്ക് അറുപത് വയസ് മുതൽ പെൻഷൻ നൽകും. ഇനി മുതൽ ഫെസ്റ്റിവൽ അലവൻസ് ക്ഷേമനിധി വഴിയായിരിക്കും നൽകുക. 75 ദിവസം പണിയെടുത്ത മുഴുവൻ പേർക്കും ഫെസ്റ്റിവൽ അലവൻസിന് അർഹതയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3486
...    Read More on: http://360malayalam.com/single-post.php?nid=3486
തൊഴിലുറപ്പ് പദ്ധതി കൂടുതൽ വിപുലമാക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്