ലീഗ് ജില്ലാ നേതൃത്വം പ്രഖ്യാപിച്ച പുതിയ കമ്മറ്റിക്കെതിരെ നിയുക്ത പ്രസിഡണ്ട്. വെളിയങ്കോട് ലീഗിൽ പൊട്ടിത്തെറി

പൊന്നാനി: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ലീഗ് ജില്ലാ കമ്മറ്റി അച്ചടക്ക നടപടി എടുത്തെങ്കിലും അതിനെതിരെയും വെളിയങ്കോട്ടെ പ്രാദേശിക നേതാക്കൾ രംഗത്ത്. ജില്ലാ കമ്മറ്റി അച്ചടക്ക നടപടിയുടെ ഭാഗമായി വെളിയങ്കോട് പഞ്ചായത്ത് കമ്മറ്റിയെ പിരിച്ചുവിടുകയും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇങ്ങനെ തിരഞ്ഞെടുത്ത പുതിയ കമ്മറ്റിയിലെ പ്രസിഡണ്ട് അബൂബക്കറാണ് ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധമെന്നോണം പുതിയ കമ്മറ്റിയെയും പിരിച്ചുവിട്ടത്.പതിനാറാം വാർഡിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ലീഗ് നേതാവ് ബീരാൻ കുട്ടിക്കെതിരെ പാർട്ടി അച്ചടക്കനടപടി എടുക്കാത്തതാണ് പുതിയ കമ്മറ്റിയെയും പിരിച്ചുവിടുന്നതിൽ എത്തിയത്. തെരഞ്ഞെടുപ് തോൽവിയെ തുടർന്ന് വെളിയങ്കോട് ലീഗിനുള്ളിൽ വൻ കലാപമാണ് നടക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇങ്ങനെയൊരു നേതൃത്വവും വെച്ച് എങ്ങനെ പ്രവർത്തിക്കുമെന്നാണ് ലീഗ് പ്രവർത്തകർ ചോദിക്കുന്നത്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3476
...    Read More on: http://360malayalam.com/single-post.php?nid=3476
ലീഗ് ജില്ലാ നേതൃത്വം പ്രഖ്യാപിച്ച പുതിയ കമ്മറ്റിക്കെതിരെ നിയുക്ത പ്രസിഡണ്ട്. വെളിയങ്കോട് ലീഗിൽ പൊട്ടിത്തെറി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്