തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് പരാജയം ഉണ്ടായ സ്ഥലങ്ങളിൽ സംഘടനാപരമായ നടപടികൾ തുടങ്ങി -

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൻ്റെയും യുഡിഎഫിൻ്റെയും നേതൃത്വത്തിൽ ഭരണസമിതി നിലവിലുണ്ടായിരുന്ന സ്ഥലങ്ങളിൽ  പരാജയം നേരിട്ട പ്രദേശങ്ങളിലെ  പഞ്ചായത്ത്, മുനിസിപ്പൽ കമ്മറ്റികളെ പിരിച്ചുവിടുകയും പകരം പുതിയ ഭാരവാഹികളെ ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്യുകയും ചെയ്തു - 

ഇത്തരം സ്ഥലങ്ങളിൽ പരാജയകാരണം അന്വേഷിക്കുന്നതിന് ജില്ലാ കമ്മറ്റി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ഉപസമിതികളെ നിയോഗിച്ചിരുന്നു. ഈ സമിതികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ തുടർ നടപടികൾ കൈ കൊണ്ടത്. ഇത് പ്രകാരം നിലമ്പൂർ മുനിസിപ്പൽ കമ്മറ്റി, വെളിയങ്കോട്, ആലങ്കോട് പഞ്ചായത്ത് കമ്മറ്റികൾ എന്നിവ പിരിച്ച് വിടുകയും പുതിയ കമ്മറ്റികളെ സാദിഖലി തങ്ങൾ നോമിനേറ്റ് ചെയ്യുകയും ചെയ്തു.

അഡ്വ: എം.ഹംസ കുരിക്കൾ ( പ്രസിഡണ്ട്) ഷിഹാബ് ഇണ്ണി (ജന: സിക്രട്ടരി ) അക്ബർ പൂന്തല (ട്രഷറർ) ഹംസ ഫൈസി, കോട്ടയിൽ മുഹമ്മദാലി, എം.ടി.ഷൗകത്ത്, (വൈസ് പ്രസിഡണ്ട്) റഷീദ് മാസ്റ്റർ, അസ്കർ മാടമ്പി ,അണക്കായി അഷ്റഫ് ,ഷറഫുദ്ദീൻ കുട്ടി, ( സിക്രട്ടരിമാർ ) എന്നിവരാണ് പുതിയ നിലമ്പൂർ മുനിസിപ്പൽ കമ്മറ്റി ഭാരവാഹികൾ -

പിരിച്ച് വിട്ട വെളിയങ്കോട് പഞ്ചായത്ത് കമ്മറ്റിക്ക് പകരം കെ ഓ  അബൂബക്കർ ഹാജി (പ്രസിഡണ്ട്) ടി എ മജീദ് (ജനറൽ സെക്രട്ടറി) എച്ച് എം ബാദുഷ (ഖജാൻജി)  എൻ പി മൊയ്തുട്ടിഹാജി, കുഞ്ഞിമോൻ എരമംഗലം, കെ വി ഹനീഫ,വി ഒ.അലി (വൈസ് പ്രസിഡണ്ടുമാർ) റഷീദ് വെളിയങ്കോട്, ഷമീർ ഇ ടിയാട്ടിൽ, കെ.പി ഖമറുദ്ദീൻ, കെ.പി.അൻവർ, മഹ്മൂദ് കടമ്പാളത്ത് ( സിക്രട്ടരിമാർ ) എന്നിവർ ഭാരവാഹികളായ പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചു.

ആലങ്കോട് പഞ്ചായത്ത് കമ്മറ്റി പിരിച്ച് വിട്ട് പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചു.

സി.കെ.ബാപ്പനു ഹാജി (പ്രസിഡണ്ട്) എം.കെ.അൻവർ, കെവി എ ഖാദർ ,ഉസ്മാൻ പന്താവൂർ ,എം.അബ്ബാസലി ,ടി.വി.അബ്ദുറഹ്മാൻ, (വൈസ് പ്രസിഡണ്ടുമാർ) ടി.വി.അഹ്മദുണ്ണി, (ജന:സിക്രട്ടരി ) വിവി സലീം, ഒ.വി.സിദ്ദി, ടി.എ.ഉമർ, കെ എം ഹാരിസ് ( സിക്രട്ടരിമാർ ) കെ.എ.ഹമീദ് (ട്രഷറർ) എന്നിവരാണ് പുതിയ കമ്മറ്റിയുടെ ഭാരവാഹികൾ - പരാജയം സംഭവിച്ച

മറ്റ് പഞ്ചായത്തുകളിലും വരും ദിവസങ്ങളിൽ തുടർനടപടികളുണ്ടാവുമെന്ന് ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് അറിയിച്ചു.

#360malayalam #360malayalamlive #latestnews

ഇത്തരം സ്ഥലങ്ങളിൽ പരാജയകാരണം അന്വേഷിക്കുന്നതിന് ജില്ലാ കമ്മറ്റി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ഉപസമിതികളെ നിയോഗിച്ചിരുന്ന...    Read More on: http://360malayalam.com/single-post.php?nid=3473
ഇത്തരം സ്ഥലങ്ങളിൽ പരാജയകാരണം അന്വേഷിക്കുന്നതിന് ജില്ലാ കമ്മറ്റി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ഉപസമിതികളെ നിയോഗിച്ചിരുന്ന...    Read More on: http://360malayalam.com/single-post.php?nid=3473
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് പരാജയം ഉണ്ടായ സ്ഥലങ്ങളിൽ സംഘടനാപരമായ നടപടികൾ തുടങ്ങി - ഇത്തരം സ്ഥലങ്ങളിൽ പരാജയകാരണം അന്വേഷിക്കുന്നതിന് ജില്ലാ കമ്മറ്റി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ഉപസമിതികളെ നിയോഗിച്ചിരുന്നു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്