ന്യൂന മര്‍ദ്ധ പരിധിയില്‍ കേരളം; അടുത്ത 18മണിക്കൂര്‍ നിര്‍ണ്ണായകം; തീരദേശത്ത് കടലാക്രമണ സാധ്യത

ശ്രീലങ്കൻ മേഖലയിൽ രൂപപ്പെട്ട ചക്രവാത ചുഴലി നിലവിൽ കേരളത്തോട് കൂടുതൽ അടുക്കുന്നു. അടുത്ത 18 മണിക്കൂറിൽ ഇത് ന്യൂനമർദ്ദത്തിന്റെ പ്രതീതി സൃഷ്ട്ടിക്കും. സിസ്റ്റത്തിന് അടിക്കടി ഉണ്ടാകുന്ന ശക്തിയുടെ ഏറ്റക്കുറച്ചിൽ മൂലം മഴയുടെ തീവ്രത കൃത്യമായി മനസ്സിലാക്കൻ സാധിക്കാത്തതു വളരെ അധികം ബുദ്ധിമുട്ടു സൃഷ്ഠിക്കുന്നു. 

ഈ സിസ്റ്റത്തിന്റെ  ഭലമായി തെക്കൻ കേരളത്തിൽ തീരദേശമേഖലകളിൽ (എറണാകുളം വരെ) കാറ്റോടു കൂടിയ മഴക്ക്  സാധ്യത. തിരമാലകൾക്കു 1.5 മുതൽ 3 മീറ്റർ വരെ ഉയരം കൈവരിച്ചേക്കും. 

തെക്കൻ കേരളത്തിൽ ശക്തമായ മഴക്കും ഒറ്റപെട്ട മലയോരമേഖലകളിൽ ആതി ശക്തമായ മഴക്കും ഉള്ള സാധ്യത അടുത്ത 18 മണിക്കൂർ കൂടി നിലനിൽക്കുന്നു. ഇന്ന് തെക്കൻ കേരളത്തിൽ രാവിലെ തെളിഞ്ഞ ഒറ്റപെട്ട വെയിലിനു അധികം ആയുസ്സ് കാണുന്നില്ല. ഇന്ന് ആദ്യം മഴ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ തീരമേഖലകളിൽ, ഇന്നും നാളെയും രാവിലത്തേക്കാൾ കൂടുതൽ മഴ സാധ്യത ഉച്ചക്ക് ശേഷം മാത്രം. 

നാളെ രാവിലെ മുതൽ മഴയുടെ ശക്തി കുറയും. മറ്റന്നാൾ മുതൽ തെക്കൻ കേരളത്തിൽ വെയിൽ ഉദിച്ചു ആകാശം തെളിഞ്ഞു തുടങ്ങും.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3467
...    Read More on: http://360malayalam.com/single-post.php?nid=3467
ന്യൂന മര്‍ദ്ധ പരിധിയില്‍ കേരളം; അടുത്ത 18മണിക്കൂര്‍ നിര്‍ണ്ണായകം; തീരദേശത്ത് കടലാക്രമണ സാധ്യത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്