ഗാന്ധി പ്രതിമക്ക് മുകളിൽ കൊടി കെട്ടിയയാൾ പിടിയിലായി മാനസിക രോഗിയെന്ന് പൊലീസ്

പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമക്ക് മുകളിൽ ബി.ജെ.പിയുടെ കൊടി കെട്ടിയയാൾ പിടിയിൽ. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച്ച രാവിലെ 7.45 നാണ് ഒരു വ്യക്തി നഗരസഭയിലെ മതില്‍ ചാടി കടക്കുന്നത്. നേരെ ഗാന്ധി പ്രതിമക്ക് മുന്‍മ്പിലേക്ക് നടക്കുന്നു. കോണി വഴി മുകളില്‍ കയറി ബി.ജെ.പി പതാക പ്രതിമയില്‍ കെട്ടിവെക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബി.ജെ.പിയുടെ കൊടി കെട്ടിയത്. താഴെ ഇറങ്ങിയതിനു ശേഷം അല്‍പ്പ സമയം ചെലവിട്ട ശേഷമാണ് കൊടി കെട്ടിയ വ്യക്തി നഗരസഭ വളപ്പില്‍ നിന്നും പോകുന്നത്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3464
...    Read More on: http://360malayalam.com/single-post.php?nid=3464
ഗാന്ധി പ്രതിമക്ക് മുകളിൽ കൊടി കെട്ടിയയാൾ പിടിയിലായി മാനസിക രോഗിയെന്ന് പൊലീസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്