ഗവർണറുടെ പ്രസംഗത്തിനിയിൽ പ്രതിഷേധം; സ്പീക്കർ മൈക്ക് ഓഫാക്കി

തിരുവന്തപുരം:  ഗവർണർ സഭയിൽ എത്തി കൃത്യം 9 മണിക്ക് പ്രസംഗം തുടങ്ങി. ഉടനേ പ്രതിപക്ഷം എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളികൾ തുടങ്ങി. നയപ്രഖ്യാപന പ്രസംഗത്തിനിടയിൽ മുദ്രാവാക്യം വിളികൾ തുടർന്നതോടെ സ്പീക്കർ പ്രതിപക്ഷ നിരയുടെ മൈക്ക് ഓഫാക്കി. ഇതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്ന് പ്രസംഗം ആരംഭിച്ചു. തെല്ലും ഗൗനിക്കാതെ പ്രസംഗം തുടർന്ന ഗവർണർ ഇടക്ക് പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞു. 

ഡോളർകടത്തില്‍ ആരോപണ വിധേയനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍ മാറ്റിനിർത്തണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ്  പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചത്. പ്രതിഷേധം സ്പീക്കറുടെ ഡയസിനടുത്ത് എത്തിയതോടെ തന്‍റെ കടമ നിർവഹിക്കുന്നതിനെ തടസപ്പെടുത്തരുതെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. തുടർന്ന് പിൻവാങ്ങിയ പ്രതിപക്ഷം സഭ വിട്ട് പുറത്തിറങ്ങി സഭാ കവാടത്തിൽ കുത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം തീർന്ന് ഗവർണർ മടങ്ങുന്ന വഴിയിലും പ്രതിപക്ഷ പ്രതിഷേധം തുടർന്നു.

പ്രതിപക്ഷത്തിന് പിന്നാലെ പി.സി ജോർജും സഭ വിട്ട് പുറത്തു വന്നു. എന്നാൽ ബി.ജെ.പിയുടെ ഏക അംഗം ഒ. രാജഗോപാൽ സഭയിൽ സഹകരിച്ചത് ശ്രദ്ധേയമായി.

#360malayalam #360malayalamlive #latestnews

ഡോളർകടത്തില്‍ ആരോപണ വിധേയനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍ മാറ്റിനിർത്തണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട...    Read More on: http://360malayalam.com/single-post.php?nid=3401
ഡോളർകടത്തില്‍ ആരോപണ വിധേയനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍ മാറ്റിനിർത്തണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട...    Read More on: http://360malayalam.com/single-post.php?nid=3401
ഗവർണറുടെ പ്രസംഗത്തിനിയിൽ പ്രതിഷേധം; സ്പീക്കർ മൈക്ക് ഓഫാക്കി ഡോളർകടത്തില്‍ ആരോപണ വിധേയനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍ മാറ്റിനിർത്തണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്