ഖത്തറിനെതിരെയുള്ള ഉപരോധം സൗദി അറേബ്യ പിന്‍വലിച്ചു

നാലു വർഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിൽ സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറക്കാൻ തീരുമാനിച്ചു. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും കരാറിലെത്തി.

കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  ഇതോടെ ഉപരോധത്തിലേക്ക് നയിച്ച വിഷയത്തില്‍ ഇരു രാജ്യങ്ങളും കരാറിലെത്തി. ആശയ ഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരാനാണ് തീരുമാനം. യുഎസ് വക്താവ് ജെറാള്‍ഡ് കുഷ്നറുടെ സന്ദർശനത്തിന് പിന്നാലെയാണ് ഉപരോധം പിന്‍വലിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായത്. 

സൗദി കിരീടാവകാശിയുടെ മുൻകൈയിലാണ് പ്രശ്ന പരിഹാര ശ്രമങ്ങൾ ഇപ്പോൾ നടന്നത്. ഗൾഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്ന് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനത്തിൽ സൗദി കിരീടാവകാശി പറഞ്ഞു. ഇതോടെ നാളെ നടക്കുന്ന ഉച്ചകോടി വീണ്ടും ലോക ശ്രദ്ധ നേടും.

#360malayalam #360malayalamlive #latestnews

ഗൾഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്ന് ഉപരോധം അവസാനിപ്പിച്ചു കൊണ്ട് സൗദി കിരീടാവകാശി പറഞ്ഞു......    Read More on: http://360malayalam.com/single-post.php?nid=3374
ഗൾഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്ന് ഉപരോധം അവസാനിപ്പിച്ചു കൊണ്ട് സൗദി കിരീടാവകാശി പറഞ്ഞു......    Read More on: http://360malayalam.com/single-post.php?nid=3374
ഖത്തറിനെതിരെയുള്ള ഉപരോധം സൗദി അറേബ്യ പിന്‍വലിച്ചു ഗൾഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്ന് ഉപരോധം അവസാനിപ്പിച്ചു കൊണ്ട് സൗദി കിരീടാവകാശി പറഞ്ഞു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്