ജി.സി.സി ഉച്ചകോടിക്ക് നാളെ തുടമാകും ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചേക്കും

ജി.സി.സി ഉച്ചകോടിക്ക് നാളെ സൗദിയിലെ അൽ ഉലയിൽ തുടക്കമാകും. ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉച്ചകോടിയിലുണ്ടാകുമെന്നാണ് കരുതുന്നത്. ഖത്തർ അമീർ ഉൾപ്പെടെ എല്ലാ രാഷ്ട്ര തലവന്മാർക്കും സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണക്കത്തയച്ചിരുന്നു. നാളെ ഉച്ചക്കാകും ഉച്ചകോടിക്ക് തുടക്കമാവുക. 

ഖത്തർ അമീര്‍ പങ്കെടുക്കുമോയെന്ന കാര്യം ഔദ്യോഗികമായി ഇതുവരെ ഖത്തര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സൗദി രാജാവിന്റെ ക്ഷണക്കത്ത് ഖത്തര്‍ അമീര്‍ നേരിട്ട് സ്വീകരിച്ചതില്‍ പ്രതീക്ഷയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏതായാലും ഇന്ന് രാത്രിക്ക് മുമ്പ് ഖത്തറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ്  വിവരം.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3364
...    Read More on: http://360malayalam.com/single-post.php?nid=3364
ജി.സി.സി ഉച്ചകോടിക്ക് നാളെ തുടമാകും ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചേക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്