പെരുമ്പാവൂരിൽ കുടുംബത്തിലെ നാല് പേർ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ 4 പേർ  വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരേയാണ്  മരിച്ച നിലയിൽ  കണ്ടെത്തിയത് .മക്കൾ രണ്ട് പേരും ഹാളിലും ബിജുവിനെയും ഭാര്യയെയും കിടപ്പ് മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഇവർക്ക് 35 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

#360malayalam #360malayalamlive #latestnews

പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്......    Read More on: http://360malayalam.com/single-post.php?nid=3319
പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്......    Read More on: http://360malayalam.com/single-post.php?nid=3319
പെരുമ്പാവൂരിൽ കുടുംബത്തിലെ നാല് പേർ തൂങ്ങി മരിച്ച നിലയിൽ പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്