പ്രശസ്ത നടനും ‍ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

പ്രശസ്ത നടനും ‍ഡിഎംഡികെ നേതാവുമായ  വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് സിനിമാരംഗത്തെത്തിയത്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. 2015-ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനമെത്തിയത്. 

1952 ഓഗസ്‌ത്‌ 25ന്‌ മധുരയിലാണ്‌ വിജയകാന്ത് ജനിച്ചത്‌. നാരായണൻ വിജയകാന്ത്‌ അളഗർസ്വാമി എന്നാണ്‌ യഥാർഥ പേര്‌. ആദ്യ സിനിമയുടെ സംവിധായകൻ കാജയാണ്‌ വിജയകാന്ത്‌ എന്ന്‌ പേരിട്ടത്‌. അനീതിയ്‌ക്കെതിരെ പോരാടുന്ന വീരനായകനായി തിളങ്ങിയ അദ്ദേഹത്തെ ‘ക്യാപ്‌റ്റൻ’ എന്നാണ്‌ ആരാധകർ സ്‌നേഹത്തോടെ വിളിച്ചിരുന്നത്‌. ഇരുപതിലധികം സിനിമകളിൽ പൊലീസ്‌ വേഷത്തിൽ തിളങ്ങി. തമിഴിൽ മാത്രം അഭിനയിച്ച വിജയകാന്തിന്‌ തമിഴ്‌നാട്‌ സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്‌. 

ദേശീയ മുർപോക്ക്‌ ദ്രാവിഡ കഴകം (ഡിഎംഡികെ) അധ്യക്ഷനായ വിജയകാന്ത്‌ 2011–-16 കാലഘട്ടത്തിൽ തമിഴ്‌നാട്‌ പ്രതിപക്ഷ നേതാവായും സേവനമനുഷ്‌ഠിച്ചു. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. പ്രേമലതയാണ്‌ ഭാര്യ. നടൻ ഷൻമുഖ പാണ്ഡ്യൻ, വിജയ്‌ പ്രഭാകർ അളഗർസ്വാമി എന്നിവർ മക്കളാണ്‌.

#360malayalam #360malayalamlive #latestnews

പ്രശസ്ത നടനും ‍ഡിഎംഡികെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതന...    Read More on: http://360malayalam.com/single-post.php?nid=8029
പ്രശസ്ത നടനും ‍ഡിഎംഡികെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതന...    Read More on: http://360malayalam.com/single-post.php?nid=8029
പ്രശസ്ത നടനും ‍ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു പ്രശസ്ത നടനും ‍ഡിഎംഡികെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്