SSLC ,പ്ലസ്ടു ക്‌ളാസ്സുകൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി മാർഗ്ഗ നിർദേശക യോഗം പൊന്നാനി URC യിൽ വച്ച് നടന്നു .

10, 12 ക്ലാസ്സുകളിലെ കുട്ടികളെ പൊതു പരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള സംശയ നിവാരണ ക്ലാസ്സുകൾ ജനുവരി ഒന്നു മുതൽ എല്ലാ കോ വിഡ് പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് സ്കൂളുകളിൽ ആരംഭിക്കുകയാണ് .ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനായി പൊന്നാനി മണ്ഡലത്തിലെ ഹൈ സ്കൂൾ പ്രധാനാധ്യാപകർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾമാർ , പി.ടി.എ പ്രസിഡണ്ടുമാർ, ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫീസർ , പോലിസ് ഓഫീസർ, ഫയർഫോഴ്സ് ഓഫീസർ , എ ഇ ഒ, സബ്ബ് ജില്ലാ പ്രിൻസിപ്പാൾ കോ-ഓർഡിനേറ്റർ, HM ഫോറം കൺവീനർ, ബി.പി.സി ,DIET ഫാക്കൽറ്റി എന്നിവരുടെ സംയുക്‌ത യോഗം ബഹു സ്‌പീക്കറുടെ നിർദേശപ്രകാരം പൊന്നാനി യു.ആർ.സിയിൽ വെച്ച് ഡിസംബർ 30 ബുധൻ രാവിലെ 10.30 ന് ചേർന്നു . 

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ , മറ്റു ക്രമീകരണങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ സഹായത്തോടെ PTA യുടെ മുൻകൈയിൽ നടത്താൻ തീരുമാനിച്ചു . ഫയർഫോഴ്‌സ് , പോലീസ് , ഹെൽത്ത് .LSGD വകുപ്പുകൾ ആവശ്യമായ സഹായങ്ങൾ ചെയ്യുംCOVID പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ടാണ് കുട്ടികളെ പ്രവേശിപ്പിക്കുക . 

urc കോ ഓർഡിനേറ്റർ ശ്രീ ഹരിയാനന്ദ കുമാർ അധ്യക്ഷത വഹിച്ച യോഗം പൊന്നാനി നഗരസഭാ ചെയര്മാന് ശ്രീ ശിവദാസ് ആറ്റുപുറം ഉത്ഘാടനം ചെയ്തു . സ്‌പീക്കറുടെ പ്രതിനിധി ശ്രീ ടി ജമാലുധീൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു . കൗൺസിലർ മിനി ജയപ്രകാശ് ,പൊന്നാനി ഫയർ ഓഫീസർ ബഷീർ , asi അയ്യപ്പൻ , നഗരസഭ സെക്രട്ടറി , AEO , ഹെൽത്ത് ഇൻസ്‌പെക്ടർ , VK പ്രശാന്ത് മാഷ് അജിത് ലൂക്  എന്നിവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

പൊതു പരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള സംശയ നിവാരണ ക്ലാസ്സുകൾ ജനുവരി ഒന്നു മുതൽ എല്ലാ കോ വിഡ് പ്രോട്ടോക്കോളും പാലിച...    Read More on: http://360malayalam.com/single-post.php?nid=3314
പൊതു പരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള സംശയ നിവാരണ ക്ലാസ്സുകൾ ജനുവരി ഒന്നു മുതൽ എല്ലാ കോ വിഡ് പ്രോട്ടോക്കോളും പാലിച...    Read More on: http://360malayalam.com/single-post.php?nid=3314
SSLC ,പ്ലസ്ടു ക്‌ളാസ്സുകൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി മാർഗ്ഗ നിർദേശക യോഗം പൊന്നാനി URC യിൽ വച്ച് നടന്നു . പൊതു പരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള സംശയ നിവാരണ ക്ലാസ്സുകൾ ജനുവരി ഒന്നു മുതൽ എല്ലാ കോ വിഡ് പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് സ്കൂളുകളിൽ ആരംഭിക്കുകയാണ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്