ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ആം സ്ഥാപക ദിനം ആഘോഷിച്ചു;

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ആം  സ്ഥാപക ദിനം പുറങ്ങ് മേഖല കോൺഗ്രസ് കമ്മിറ്റി  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു 

രാവിലെ 8 മണിക്ക് പുറങ്ങിലും കുണ്ടുകടവത്തും  കോൺഗ്രസ് പതാക ഉയർത്തി ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു .വൈകിട്ട് 6.30 ന് പുറങ്ങ് മേഖല കമ്മിറ്റിയുടെ വിപുലമായ പ്രവർത്തക കൺവെൻഷണനും ,മാറഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  മെമ്പർമാർക്കുള്ള സ്വീകരണവും ,വിവിധ രാക്ഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്ന് രാജി വച്ച്  കോൺഗ്രസ്സിലേക്ക്  വന്ന പ്രവത്തകർക്കുള്ള  സ്വീകരണവും മുൻ കെപിസിസി മെമ്പർ  എം .വി .ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. മേഖല പ്രസിഡന്റ് സിഎം .ഹനീഫ ആദ്ധ്യക്ഷത വഹിച്ചു .ഗ്രാമ പഞ്ചായത്ത്  മെമ്പർമാരായ അബ്ദുൾ ഗഫൂർ ,മാധവൻ .ടി,ഹിളർ  കാഞ്ഞിരമുക്ക്  ,ഉബൈദ് എം .ടി ,.സംഗീത രാജൻ ,മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ രൂപേഷ് .എ വി ,മൻസൂർ കെ .പി , ഒ സി. സലാഹുദ്ധീൻ , എ .വി .കുഞ്ഞിമാൻ ,എൻ .മുഹമ്മദ് ,സുരേന്ദ്രൻ കല്ലൂർ ,മധു പുല്ലയിൽ ,അമീർ .കെപി , നാസർ .കെപി ,സക്കീർ വെള്ളാമക്കൽ , ഷാഫി  എം .പി ,ശിവൻ കല്ലൂർ   മേഖല യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്  ഷഹീൽ പുറങ്ങ് ,അഫ്സൽ. എ വി, ശ്രീരാമനുണ്ണി മാഷ് . അബ്ദുറഹിമാൻ വി .പി ,ഇസ്മായിൽ, ഷാഫി മരമുറ്റം,ഭക്തവത്സലൻ എം .വി ,ജിഷ്ണു  എന്നിവർ പ്രസംഗിച്ചു .

#360malayalam #360malayalamlive #latestnews

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ആം സ്ഥാപക ദിനം പുറങ്ങ് മേഖല കോൺഗ്രസ് കമ്മിറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു ...    Read More on: http://360malayalam.com/single-post.php?nid=3300
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ആം സ്ഥാപക ദിനം പുറങ്ങ് മേഖല കോൺഗ്രസ് കമ്മിറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു ...    Read More on: http://360malayalam.com/single-post.php?nid=3300
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ആം സ്ഥാപക ദിനം ആഘോഷിച്ചു; ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ആം സ്ഥാപക ദിനം പുറങ്ങ് മേഖല കോൺഗ്രസ് കമ്മിറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്