ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 41 പേരെ അറസ്റ്റ് ചെയ്തു

 കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ സംസ്ഥാനത്ത് 41 പേർ അറസ്റ്റിൽ. ഡോക്‌ടർ ഉൾപ്പടെഉള്ളവരാണ് ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റിലായത്. പിടികൂടിയവരിൽ ഭൂരിപക്ഷവും ഐ ടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണ്. ഒരേസമയം 465 ഇടങ്ങളിലായി നടന്ന  പരിശോധനയിൽ 339 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആറിനും പതിനഞ്ചിനും ഇടയിലുളള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഈ വർഷത്തെ മൂന്നാം പതിപ്പാണ് ഇന്നലെ നടന്നത്.സംസ്ഥാന പൊലീസും സൈബർ ഡോമും ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബർ കണ്ണികളെ തിരഞ്ഞാണ് പി ഹണ്ട് ആരംഭിച്ചത്.

കുട്ടികളുടെ നഗ്‌ന ചിത്രങ്ങളുള്ള മൊബൈല്‍ ഫോണുകളും, ടാബും, ആധുനിക ഹാര്‍ഡ് ഡിസ്‌കുകളും, മെമ്മറി കാര്‍ഡുകളും, ലാപ്‌ടോപ്പുകളും, കംപ്യൂട്ടറും അടക്കം 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

#360malayalam #360malayalamlive #latestnews

ഒരേസമയം 465 ഇടങ്ങളിലായി നടന്ന പരിശോധനയിൽ 339 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആറിനും പതിനഞ്ചിനും ഇടയിലുളള.......    Read More on: http://360malayalam.com/single-post.php?nid=3288
ഒരേസമയം 465 ഇടങ്ങളിലായി നടന്ന പരിശോധനയിൽ 339 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആറിനും പതിനഞ്ചിനും ഇടയിലുളള.......    Read More on: http://360malayalam.com/single-post.php?nid=3288
ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 41 പേരെ അറസ്റ്റ് ചെയ്തു ഒരേസമയം 465 ഇടങ്ങളിലായി നടന്ന പരിശോധനയിൽ 339 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആറിനും പതിനഞ്ചിനും ഇടയിലുളള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്