തിരുവനന്തപുരത്ത് കോൺഗ്രസ് യോഗത്തില്‍ തർക്കം

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി കെ.പി.സി.സി വിളിച്ച തിരുവനന്തപുരം ജില്ലയിലെ യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കം. സ്ഥാനാർഥി നിർണയ മടക്കം പാളിയതാണ് കനത്ത തോൽവിയിലേക്ക് നയിച്ചതെന്നായിരുന്നു പൊതുവികാരം. തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വം തന്‍റെ മേൽ ചാർത്തേണ്ടെന്നായിരുന്നു വി.എസ് ശിവകുമാർ എം.എൽ.എയുടെ നിലപാട്. ചില നേതാക്കൾ ബി.ജെ.പിയുമായി സഹകരണം സ്ഥാപിച്ചെന്ന് മണക്കാട് സുരേഷ് ആരോപിച്ചു. ഇതിന് തെളിവുണ്ടെന്ന് കൂടി സുരേഷ് തുറന്നടിച്ചു. ഇതോടെ വാക്പോര് രൂക്ഷമായി. വാക്പോര് രൂക്ഷമായതോടെ ഇന്നലത്തെ അവലോകന യോഗം പാതിവഴിയിൽ നിർത്തിവെച്ചു.


ചില നേതാക്കൾ അവലോകനത്തിന് പകരം പ്രസംഗം നടത്തുകയാണെന്ന വിമർശനവും ഉയർന്നു. വാക്പോര് രൂക്ഷമായതോടെ അവലോകന യോഗം ബഹളത്തിലേക്ക് നീങ്ങി. ഇതോടെ മറ്റൊരു ദിവസം വീണ്ടും യോഗം വിളിക്കാമെന്ന നിലപാടിലേക്ക് കെ.പി.സി.സി നേത്യത്വം എത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും ഉമ്മൻ ചാണ്ടിയുടെയും സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പോര്. വാർഡു തലത്തിൽ നിന്ന് തന്നെ ഒന്നിലധികം പേരുകൾ സ്ഥാനാർഥി പട്ടികയിലേക്ക് വന്നു. ചർച്ചകൾ നടത്തിയാണ് തീരുമാനം എടുത്തത്. അതിൽ തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്ക് മാത്രമാകില്ലെന്നും ശിവകുമാർ വ്യക്തമാക്കി. 

#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി കെ.പി.സി.സി വിളിച്ച തിരുവനന്തപുരം ജില്ലയിലെ യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കം. സ്ഥാനാർ...    Read More on: http://360malayalam.com/single-post.php?nid=3251
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി കെ.പി.സി.സി വിളിച്ച തിരുവനന്തപുരം ജില്ലയിലെ യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കം. സ്ഥാനാർ...    Read More on: http://360malayalam.com/single-post.php?nid=3251
തിരുവനന്തപുരത്ത് കോൺഗ്രസ് യോഗത്തില്‍ തർക്കം തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി കെ.പി.സി.സി വിളിച്ച തിരുവനന്തപുരം ജില്ലയിലെ യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കം. സ്ഥാനാർഥി നിർണയ മടക്കം പാളിയതാണ് കനത്ത തോൽവിയിലേക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്