പ്രത്യേക നിയമസഭാ സമ്മേളനം ഗവർണർ അനുമതി നിഷേധിച്ച സംഭവം; മന്ത്രിമാർ ഗവർണറെ കാണും

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി എ.കെ. ബാലനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഗവര്‍ണറെ കാണും. ഉച്ചയ്ക്ക് 12.30 ഓടെയാണ് മന്ത്രിമാര്‍ രാജ്ഭവനിലെത്തി ഗവർണറെ കാണുക. പ്രത്യേക യോഗം ചേരേണ്ടതിന്റെ അടിയന്തരസാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസംബര്‍ 23ന് നടക്കേണ്ട നിയമസഭായോഗത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ അതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ജനുവരി എട്ടിന് ബജറ്റ് സമ്മേളനം ചേരുന്നുണ്ട്. അതിനുള്ള അനുമതി ഗവര്‍ണര്‍ നല്‍കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു.  അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് മന്ത്രിമാര്‍ നേരിട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നത്. 


അതേസമയം, സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ നിരാകരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കാര്‍ഷിക നിയമത്തില്‍ അടിയന്തര സാഹചര്യം എന്ന് പറയുന്ന സര്‍ക്കാരിന് കുറച്ച് ദിവസംകൂടി കാത്തിരുന്ന് ജനുവരി 8ലെ ബജറ്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാം എന്നാണ് ഗവര്‍ണറുടെ നിലപാട്. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യവാചകം ചൊല്ലി സ്ഥാനമേറ്റ ഗവര്‍ണര്‍ക്ക് വ്യക്തിപരമായി യോജിപ്പില്ലെങ്കിലും സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കുകയേ വഴിയുള്ളൂ. ഇത് അംഗീകരിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. സഭ പാസാക്കേണ്ട പ്രമേയത്തിന്റെ ഉള്ളടക്കവും അനിവാര്യതയും തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. സഭ ചേരുന്നത് അനുമതി നിഷേധിച്ചത് ഗവര്‍ണരുടെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്ന് മന്ത്രി എകെ ബാലനും വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ വിവേചനാധികാരം വ്യക്തിനിഷ്ഠമല്ല, ഭരണഘടന നല്‍കിയ അധികാരപരിധിക്കുള്ളിലാണ് ഗവര്‍ണറുടെ വിവേചനാധികാരം. അടിയന്തര സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ ബജറ്റ് സമ്മേളനത്തിന് അനുമതി തേടുന്നതിന് മുമ്പ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി തേടാമായിരുന്നുവെന്നും അങ്ങനെയെങ്കില്‍ അനുമതി നല്‍കുമായിരുവെന്നുമാണ് രാജ്ഭവന്റെ നിലപാട്.

#360malayalam #360malayalamlive #latestnews

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി എ.കെ. ബാലനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഗവര...    Read More on: http://360malayalam.com/single-post.php?nid=3250
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി എ.കെ. ബാലനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഗവര...    Read More on: http://360malayalam.com/single-post.php?nid=3250
പ്രത്യേക നിയമസഭാ സമ്മേളനം ഗവർണർ അനുമതി നിഷേധിച്ച സംഭവം; മന്ത്രിമാർ ഗവർണറെ കാണും പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി എ.കെ. ബാലനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഗവര്‍ണറെ കാണും. ഉച്ചയ്ക്ക് 12.30 ഓടെയാണ് മന്ത്രിമാര്‍ രാജ്ഭവനിലെത്തി ഗവർണറെ കാണുക. പ്രത്യേക യോഗം ചേരേണ്ടതിന്റെ അടിയന്തരസാഹചര്യമില്ലെന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്