ശോഭയ്‌ക്കെതിരേ നടപടി വേണമെന്ന് മുരളീധരപക്ഷം; പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വം

കൊച്ചി: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരേ കടുത്ത നിലപാടുമായി യോഗത്തില്‍ മുരളീധര വിഭാഗം രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ല. അച്ചടക്ക നടപടി ക്ഷണിച്ചുവരുത്ത നടപടിയാണ് ശോഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. അവര്‍ക്കെതിരെ നടപടി വേണമെന്നും മുരളീധരപക്ഷ നേതാക്കള്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ നടപടികളിലേക്ക് കടന്ന് പ്രശ്‌നം വഷളാക്കാന്‍ ഇല്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വമുള്ളത്. ശോഭാ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്ന് സി.പി.രാധാകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. നേരത്തെ മാധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.

എന്നാല്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള നേതാക്കള്‍ പറഞ്ഞത്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറകണമെന്നും അറിയിച്ചു.

#360malayalam #360malayalamlive #latestnews

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരേ കടുത്ത നിലപാടുമായി യോഗത്തില്‍ മുരളീധര വിഭാഗം രംഗത്...    Read More on: http://360malayalam.com/single-post.php?nid=3235
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരേ കടുത്ത നിലപാടുമായി യോഗത്തില്‍ മുരളീധര വിഭാഗം രംഗത്...    Read More on: http://360malayalam.com/single-post.php?nid=3235
ശോഭയ്‌ക്കെതിരേ നടപടി വേണമെന്ന് മുരളീധരപക്ഷം; പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരേ കടുത്ത നിലപാടുമായി യോഗത്തില്‍ മുരളീധര വിഭാഗം രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്