സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും; ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാഗ്‌ദാനം പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനാർഹമായ നേട്ടമാണ് സർക്കാരിന്റേത്. ഒന്നും ചെയ്യാതെ മാറി നിന്നാൽ ജനജീവിതം ദുഷ്‌ക്കരമാകും. ചിട്ടയായ പ്രവർത്തനങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാംഘട്ട നൂറ് ദിന കർമ്മ പരിപാടി ഒന്നാംഘട്ട നൂറ് ദിന കർമ്മപരിപാടികളുടെ തുടർച്ചയാണ്. സംസ്ഥാനം നടപ്പാക്കിയ കാർഷിക പരിപാടികൾ ശ്രദ്ധേയമാണ്. മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടന്നിരുന്നില്ല. ഒന്നാംഘട്ട കർമ്മ പദ്ധതിയിലെ 122 പദ്ധതികളാണ് പൂർത്തീകരിച്ചത്. കാർഷിക ഉത്പ‌നങ്ങൾക്ക് തറവില പ്രഖ്യാപിക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇരട്ടിയിലിധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനായി. ഭക്ഷ്യക്കിറ്റ് വിതരണത്തിനടക്കം വലിയ പിന്തുണയാണ് ലഭിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി. ജനുവരി മുതൽ ക്ഷേമ പെൻഷൻ 1500 രൂപയായിരിക്കും. എല്ലാ ക്ഷേമ പെൻഷനും നൂറ് രൂപ വീതമാണ് വർദ്ധിപ്പിച്ചത്. നാല് മാസം കൂടി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടരാനും സർക്കാർ തീരുമാനിച്ചു.

  •  5700 കോടിയുടെ പദ്ധതികൾ നടപ്പാക്കും
  •  183 കുടുംബശ്രീ ഭക്ഷണ കേന്ദ്രങ്ങൾ തുടങ്ങും
  •  20 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റാക്കും
  •  വെളളൂർ നൂസ് പ്രിന്റ് സർക്കാർ ഏറ്റെടുക്കും
  •  ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി ജനുവരി 5ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
  •  കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ
  •  ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം ഉടൻ
  •  കെ എസ് ആർ ടി സിയുടെ അനുബന്ധ കോർപ്പറേഷനായി കെ എസ് ആർ ടി സി സ്വിഫ്റ്റ് നിലവിൽ വരും
  •  എയ്‌ഡഡ് കോളേജുകളിൽ 721 ത‌സ്‌തികകൾ സൃഷ്‌ടിക്കും
  •  അവയവ ദാനം കഴിഞ്ഞവർക്കുളള മരുന്ന് അഞ്ചിലൊന്ന് വിലയ്‌ക്ക് നൽകും
  •  രണ്ടാംഘട്ട പരിപാടിയിൽ അമ്പതിനായിരം പേർക്ക് തൊഴിൽ
  •  മാർച്ചിനുളളിൽ ലൈഫ് പദ്ധതിയിലൂടെ 15,000 പേർക്ക് തൊഴിൽ
  •  അഞ്ഞൂറ് കയർ ആന്റ് ക്രാഫ്റ്റ് സ്റ്റോറുകൾ
  •  തോട്ടം തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി
  •  മുതിർന്ന പൗരന്മാർക്ക് നവജീവൻ തൊഴിൽ പദ്ധതി
  •  മേനംകുളത്ത് സ്ത്രീ തൊഴിലാളികൾക്ക് വേണ്ടിയുളള അപ്പാർട്ട്‌മെന്റിന്റെ ശിലാസ്ഥാപനം
  •  അറുപത് കോടി മുതൽ മുടക്കിൽ 87 തീരദേശ റോഡുകളുടെ ഉദ്ഘാടനം
  •   മരിയൻ ആംബുലൻസുകൾ പ്രവർത്തനക്ഷമമാക്കും
  •  പട്ടിക വർഗ വിദ്യാർത്ഥികൾക്കായി മൂവായിരം പഠന മുറികൾ
  •  4800 പട്ടികവർഗ വീടുകൾ പൂർത്തീകരിക്കും
  •  തിരിച്ചെത്തിയ പ്രവാസികൾക്കായുളള പ്രോജ‌ക്‌ടുകൾ ജനുവരിയിൽ


#360malayalam #360malayalamlive #latestnews

സംസ്ഥാന സർക്കാർ വാഗ്‌ദാനം പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനാർഹമായ നേട്ടമാണ് സർക്കാരിന്റേത...    Read More on: http://360malayalam.com/single-post.php?nid=3228
സംസ്ഥാന സർക്കാർ വാഗ്‌ദാനം പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനാർഹമായ നേട്ടമാണ് സർക്കാരിന്റേത...    Read More on: http://360malayalam.com/single-post.php?nid=3228
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും; ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കി സംസ്ഥാന സർക്കാർ വാഗ്‌ദാനം പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനാർഹമായ നേട്ടമാണ് സർക്കാരിന്റേത്. ഒന്നും ചെയ്യാതെ മാറി നിന്നാൽ ജനജീവിതം ദുഷ്‌ക്കരമാകും. ചിട്ടയായ പ്രവർത്തനങ്ങളാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്