ഇന്ന് ദേശീയ കര്‍ഷകദിനം; ഇരുപത് വര്‍ഷത്തിന് ശേഷം മുണ്ടകന്‍ കൃഷിയുമായി യുവ കര്‍ഷകന്‍

എടപ്പാള്‍: ഇരുപത് വര്‍ഷത്തിന് ശേഷം പൊല്‍പ്പാക്കരയില്‍ മുണ്ടകന്‍ കൃഷിയുമായി യുവ കര്‍ഷകന്‍.അഭിലാഷ് കക്കിടിക്കല്‍ എന്ന യുവ കര്‍ഷകനാണ് കഴിഞ്ഞ 20 വര്‍ഷമായി തരിശായി കിടന്ന വയലുകളില്‍ മുണ്ടകന്‍ കൃഷിയിറക്കി കാര്‍ഷിക രംഗത്ത് വിത്യസ്ഥനാവുന്നത്.

കേരളത്തിലെ പരമ്പരാഗത നെൽകൃഷിവേളകളിലൊന്നാണ്‌ മുണ്ടകൻ രണ്ടാമത്തെ വിളവായി ഇറക്കുന്നതാണ്‌ മുണ്ടകൻ . ആദ്യത്തേത് വിരിപ്പ്കൃഷി. ചിങ്ങം-കന്നിയോടെ തുടങ്ങി ധനു-മകരത്തോടെ അവസാനിക്കുന്നു. മുണ്ടകൻ കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നാണ്‌ മുണ്ടകൻ അറിയപ്പെടുന്നത്. വിരിപ്പൂകൃഷിയേക്കാൾ ഒരുപാട് ശ്രദ്ധയോടെയും പരിഗണനയോടെയും ചെയ്യുന്ന കൃഷിയാണ്‌ മുണ്ടകൻ.വിതക്കുന്നതിനേക്കാൾ കൂടുതൽ വിളവ് പറിച്ചു നടുമ്പോൾ ലഭിക്കുമെന്നതിനാൽ മുണ്ടകനാണ്‌ വിരിപ്പിനെ അപേക്ഷിച്ച് കൂടുതൽ വിളവ് ലഭിക്കുന്നത്.പൊല്‍പ്പാക്കരയില്‍ ഇരുപത് വര്‍ഷത്തിലധികമായി മുണ്ടകന്‍ കൃഷി ചെയ്തിട്ട് പുതുതലമുറയില്‍ പെട്ടവര്‍ക്ക് കൃഷിയോടുള്ള താല്‍പ്പര്യകുറവും  അറിവില്ലായ്മയുമാണ് നെല്‍കൃഷി നമ്മുടെ പ്രദേശങ്ങളില്‍ നിന്നും അന്യം നിന്ന് പോകുന്നതെന്നാണ് അഭിലാഷ് പറയുന്നത് . പ്രവാസിയായിരുന്ന അഭിലാഷ് നാട്ടിലെത്തിയശേഷം കൃഷിയില്‍ ശ്രദ്ധചെലുത്തിയാണ് ഉപജീവനം നടത്തുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷമായി അഭിലാഷ് കൃഷിരംഗത്ത് സജീവമാണ് നെല്‍കൃഷി കൂടാതെ വാഴകൃഷി -ആട് - കോഴിവളര്‍ത്തല്‍ തുടങ്ങിയവയിലും അഭിലാഷ് സജീവമാണ്. കൃഷിയില്‍ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹകരണം എടുത്തു പറയേണ്ടതെന്നാണ് അഭിലാഷ് പറയുന്നത്

#360malayalam #360malayalamlive #latestnews

ഇരുപത് വര്‍ഷത്തിന് ശേഷം പൊല്‍പ്പാക്കരയില്‍ മുണ്ടകന്‍ കൃഷിയുമായി യുവ കര്‍ഷകന്‍.അഭിലാഷ് കക്കിടിക്കല്‍ എന്ന യുവ കര്‍ഷകനാണ് കഴിഞ്...    Read More on: http://360malayalam.com/single-post.php?nid=3207
ഇരുപത് വര്‍ഷത്തിന് ശേഷം പൊല്‍പ്പാക്കരയില്‍ മുണ്ടകന്‍ കൃഷിയുമായി യുവ കര്‍ഷകന്‍.അഭിലാഷ് കക്കിടിക്കല്‍ എന്ന യുവ കര്‍ഷകനാണ് കഴിഞ്...    Read More on: http://360malayalam.com/single-post.php?nid=3207
ഇന്ന് ദേശീയ കര്‍ഷകദിനം; ഇരുപത് വര്‍ഷത്തിന് ശേഷം മുണ്ടകന്‍ കൃഷിയുമായി യുവ കര്‍ഷകന്‍ ഇരുപത് വര്‍ഷത്തിന് ശേഷം പൊല്‍പ്പാക്കരയില്‍ മുണ്ടകന്‍ കൃഷിയുമായി യുവ കര്‍ഷകന്‍.അഭിലാഷ് കക്കിടിക്കല്‍ എന്ന യുവ കര്‍ഷകനാണ് കഴിഞ്ഞ 20 വര്‍ഷമായി തരിശായി കിടന്ന വയലുകളില്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്