പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനത്തിനുള‌ള സംസ്ഥാന സർക്കാരിന്റെ ആവശ്യം ഗവർണർ വീണ്ടും നിഷേധിച്ചു. അടിയന്തിര സ്വഭാവമില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി രണ്ടാമതും നിഷേധിച്ചത്. നിയമസഭ ചേരേണ്ടതിന്റെ സാഹചര്യം വ്യക്തമാക്കി സർക്കാർ നൽകിയ വിശദീകരണമാണ് ഗവർ‌ണർ തള‌ളിയത്. ഗവർണറുടെ നടപടി അസാധാരണമാണെന്നും ബിജെപിയ്‌ക്ക് വേണ്ടി ഗവർണർ രാഷ്‌ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് ഇതിനോട് പ്രതികരിച്ചു. എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഗവർണറല്ലെന്നും അത് മന്ത്രിസഭയാണെന്നും കോൺഗ്രസ് നേതാവ് കെ.സി ജോസഫ് എം.എൽ.എ പ്രതികരിച്ചു.

കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക ബില്ലുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരുന്നത്. ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിക്കാനാണ് സമ്മേളനമെന്ന് സർ‌ക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. കേന്ദ്ര ബില്ലുകൾക്കെതിരെ പഞ്ചാബ് മുൻപ് നിയമസഭ ചേർന്ന് പ്രതികരിച്ചിരുന്നു. സമരം ചെയ്യുന്ന കർഷകരെ അനികൂലിച്ച് കൂടുതൽ കർഷകർ മഹാരാഷ്‌ട്രയിൽ നിന്ന് രാജ്യതലസ്ഥാനത്തേക്ക് എത്താനിരിക്കുകയാണ്. മദ്ധ്യപ്രദേശിൽ നിന്നും ആയിരം കർഷകർ കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെത്തി സമരം ചെയ്യുന്ന കർഷകർക്കൊപ്പം ചേർന്നത്. കാർഷിക ബില്ലുകൾ പിൻവലിക്കും വരെ സമരം ചെയ്യുമെന്നാണ് കർഷകരുടെ നിലപാട്.

#360malayalam #360malayalamlive #latestnews

പ്രത്യേക നിയമസഭ സമ്മേളനത്തിനുള‌ള സംസ്ഥാന സർക്കാരിന്റെ ആവശ്യം ഗവർണർ വീണ്ടും നിഷേധിച്ചു. അടിയന്തിര സ്വഭാവമില്ല എന്ന കാരണം ചൂണ്ടി...    Read More on: http://360malayalam.com/single-post.php?nid=3186
പ്രത്യേക നിയമസഭ സമ്മേളനത്തിനുള‌ള സംസ്ഥാന സർക്കാരിന്റെ ആവശ്യം ഗവർണർ വീണ്ടും നിഷേധിച്ചു. അടിയന്തിര സ്വഭാവമില്ല എന്ന കാരണം ചൂണ്ടി...    Read More on: http://360malayalam.com/single-post.php?nid=3186
പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു പ്രത്യേക നിയമസഭ സമ്മേളനത്തിനുള‌ള സംസ്ഥാന സർക്കാരിന്റെ ആവശ്യം ഗവർണർ വീണ്ടും നിഷേധിച്ചു. അടിയന്തിര സ്വഭാവമില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്