സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ മുതൽ തുറക്കാൻ ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ നാളെ മുതൽ തുറക്കാൻ സർക്കാർ ഉത്തരവ്. ഇതോടൊപ്പം ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം നൽകാനുള്ള അനുവാദം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ബിവറേജസ് ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പത് മണിവരെയുണ്ടാകും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം മദ്യശാലകൾ പ്രവർത്തിക്കുക. രോഗബാധ മൂലമുള്ള ലോക്ഡൗണിനെ തുടര്‍ന്ന് ഒമ്പത് മാസത്തോളമായി സംസ്ഥാനത്തെ മദ്യശാലകൾ അടഞ്ഞുകിടക്കുകയാണ്. രോഗത്തിന്റെ സാഹചര്യം കണക്കിലെടുത്ത് കടുത്ത ജാഗ്രതയോടു കൂടിയാകും മദ്യശാലകൾ പ്രവർത്തിപ്പിക്കുക.


മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച എക്‌സൈസ് വകുപ്പ് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ബാറുകളിലെ പാഴ്‌സൽ വഴിയുള്ള മദ്യവിൽപ്പന ഇനിയുണ്ടാകില്ല. വില്‍പ്പന ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രമാക്കും. കൺസ്യൂമർഫെഡ് വിൽപ്പനശാലകളിൽ പാഴ്‌സൽ വിൽപ്പന തുടരും. ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോഴാണ് ബാറുകള്‍ പൂട്ടിയത്. കൗണ്ടറുകളിലൂടെയുള്ള വില്‍പ്പന മാത്രമാണ് ഇപ്പോഴുള്ളത്. ബാറുകള്‍ തുറന്നാല്‍ രോഗം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് മദ്യശാലകൾ നാളെ മുതൽ തുറക്കാൻ സർക്കാർ ഉത്തരവ്. ഇതോടൊപ്പം ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം നൽകാന...    Read More on: http://360malayalam.com/single-post.php?nid=3168
സംസ്ഥാനത്ത് മദ്യശാലകൾ നാളെ മുതൽ തുറക്കാൻ സർക്കാർ ഉത്തരവ്. ഇതോടൊപ്പം ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം നൽകാന...    Read More on: http://360malayalam.com/single-post.php?nid=3168
സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ മുതൽ തുറക്കാൻ ഉത്തരവിട്ട് സർക്കാർ സംസ്ഥാനത്ത് മദ്യശാലകൾ നാളെ മുതൽ തുറക്കാൻ സർക്കാർ ഉത്തരവ്. ഇതോടൊപ്പം ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം നൽകാനുള്ള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്