ഇത് മോദിയോടുള്ള സ്നേഹം; ഇത്രയും വലിയ ആള്‍ക്കൂട്ടം ഇതുവരെ കണ്ടിട്ടില്ല - ബംഗാളിലെ റോഡ്ഷോ കണ്ട അമിത്ഷാ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ബംഗാൾ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ഇന്ന് ജനലക്ഷങ്ങൾ അണിനിരന്ന പടുകൂറ്റൻ റാലിയും ബി.ജെ.പി ബംഗാൾ ഘടകത്തിന്റെ നേതൃത്വത്തിൽ നടന്നു. പൊതുറാലിയിൽ മമതയ്ക്കും തൃണമൂൽ സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് അമിത് ഷാ നടത്തിയത്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് അമിത് ഷായുടെ പ്രസംഗം ആരംഭിച്ചത്. ബോലാപ്പൂരിലെ വലിയ ജനക്കൂട്ടത്തിന് അമിത് ഷാ നന്ദി അറിയിക്കുകയും ചെയ്തു. ഇത്രയും വലിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌നേഹമാണ്. ഒപ്പം മമതാ ബാനർജിയോടുള്ള വെറുപ്പാണെന്നും അമിത് ഷാ പറഞ്ഞു. താൻ എന്റെ ജീവിതത്തിൽ നിരവധി റോഡ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതുപോലൊരു റോഡ് ഷോ തന്റെ ജീവതത്തിൽ ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.


മമതയെ തോൽപ്പിക്കാനാണ് ഇത്തവണ ബംഗാളിലെ ജനതയുടെ തീരുമാനം. ഇക്കുറി താമരയുടെ സമയമാണ്. മമതബാനർജി യുദ്ധത്തിന് തയ്യാറായിക്കൊളളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇരുനൂറിലധികം സീറ്റുകൾ നേടി പശ്ചിമബംഗാളിൽ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു ഇന്നലെ അമിത്ഷാ പറഞ്ഞത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂൽ കോണ്‍ഗ്രസിൽ മമത മാത്രമെ അവശേഷിക്കു. 2021ൽ ബംഗാൾ ഭരിക്കുക ബിജെപി മുഖ്യമന്ത്രിയായിരിക്കുമെന്നും അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു.


#360malayalam #360malayalamlive #latestnews

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ബംഗാൾ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ...    Read More on: http://360malayalam.com/single-post.php?nid=3142
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ബംഗാൾ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ...    Read More on: http://360malayalam.com/single-post.php?nid=3142
ഇത് മോദിയോടുള്ള സ്നേഹം; ഇത്രയും വലിയ ആള്‍ക്കൂട്ടം ഇതുവരെ കണ്ടിട്ടില്ല - ബംഗാളിലെ റോഡ്ഷോ കണ്ട അമിത്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ബംഗാൾ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ഇന്ന് ജനലക്ഷങ്ങൾ അണിനിരന്ന പടുകൂറ്റൻ റാലിയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്