വെളിയങ്കോട് വീട് കയറി ആക്രമണം: ആരോപണങ്ങള്‍ ഓരോന്നും വസ്തുതാ വിരുദ്ധമാണെന്ന് വീഡിയോ തെളിവുകള്‍ നിരത്തി റിയാസ് പഴഞ്ഞി.

വെളിയങ്കോട്: വെളിയങ്കോട് നാലാം വാര്‍ഡില്‍ യുഡിഎഫിന്റെ വിജയാഹ്ലാദ പ്രകടത്തിനിടെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയുടെ വീട് കയറി ആക്രമിച്ചു എന്ന പരാതിയിലും അതിന് തെളിവായി പുറത്ത് വിട്ട ദൃശ്യങ്ങളും തമ്മില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റും ആരോപണവിധേയനുമായ റിയാസ് പഴഞ്ഞി 360 മലയാളത്തോട് പറഞ്ഞു. ആഹ്ലാദ പ്രകടനത്തിടെ എതിർ സ്ഥാനാർത്ഥിയുടെ വീട്ടിലെ വാതിലും കാറിനും നേരെ ആക്രമണമുണ്ടായി എന്ന രീതിയിൽ വീഡിയോ ദൃശ്യങ്ങൾ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടുകാര്‍ തന്നെ  സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

തുടർന്നാണ് ഭവനത്തിൽ കയറി കയേറ്റം ഉൾപ്പെടെയുള്ള പരാതികളിൽ റിയസുള്‍പ്പടെയുള്ളവര്‍ക്കെതിരെ പെരുമ്പടപ്പ് പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം  കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ഇടത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനങ്ങളും നടന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്നുമാണ് അന്ന് അതേപറ്റി  റിയാസ് പഴഞ്ഞി പ്രതികരിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തിന്റേയും വാദങ്ങള്‍ ഉള്‍പ്പെടുത്തി 360 മലയാളം വീഡിയോ വാര്‍ത്തയും നല്‍കിയിരുന്നു.

(360മലയാളം വീഡിയോ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം)


എന്നാല്‍ മുകളില്‍ കണ്ട വാര്‍ത്തയില്‍ അക്രമിക്കപ്പെട്ടു എന്ന് പരാതി പറയുന്ന സ്ഥാനാര്‍ത്ഥി നശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ് ക്യാമറക്ക് മുന്‍പാകെ കാണിച്ച കാറിന്റെ ഭാഗങ്ങള്‍ സംഭവം നടന്ന ശേഷം പിന്നീട് മറ്റാരോ ബോധപൂര്‍വ്വം  നശിപ്പിച്ചതാണെന്നും അതിന് ആഹ്ലാദ പ്രകടനവുമായോ കോണ്‍ഗ്രസ്സ്കാരുമായോ ബദ്ധമില്ലെന്നാണ് റിയാസിന്റെ പുതിയ വെളിപ്പെടുത്തല്‍

(സംഭവത്തെ കുറിച്ച് റിയാസ് പറയുന്നത് ഇങ്ങനെ)


മുകളില്‍ പറയുന്ന വാദത്തിന്ന് തെളിവായി റിയാസ് ഒരു വീഡിയോ കൂടി പങ്ക് വെക്കുന്നു. ആഹ്ളാദ പ്രകടനം കടന്ന് പോയ ഉടനെ പരാതിക്കാരിയായ സ്ഥാനാര്‍ത്ഥിയുടെ ബന്ധു പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്ക്‌വെച്ച  വീഡിയോ ആണിത്.



എന്നാല്‍ സംഭവം അറിഞ്ഞ് പകല്‍ വാര്‍ത്ത ചിത്രീകരിക്കാന്‍ ചെന്നപ്പോള്‍ വാര്‍ത്താ ദൃശ്യങ്ങളില്‍ കണ്ടപോലുള്ള വാഹനത്തിന്റെ പല ഭാഗങ്ങളും പൊട്ടിതന്നെയാണ് കിടന്നിരുന്നതെന്നും റിയാസ് പുതുതായി പങ്ക്‌വെക്കുന്ന വീഡിയോയില്‍ ഉള്ളതിനേക്കാള്‍  കേടുപാടുകളേക്കാള്‍ വാഹനത്തിന് അപ്പോഴത്തെ കാഴ്ച്ചയില്‍ ഉണ്ടായിരുന്നതായും 360മലയാളത്തിന് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനും റിപ്പോര്‍ട്ടറും ശരിവെക്കുന്നു.

മാത്രവുമല്ല പരാതിക്കാരിയായ സ്ഥാനാര്‍ത്ഥിയുടെ വീടിന് മുകളില്‍ നിന്നും തത്സമയം പകര്‍ത്തപ്പെട്ട ദൃശ്യത്തില്‍ പോലീസ് സാന്നിദ്ധ്യം വ്യക്തമാണ്. അഥവാ പോലീസ് നോക്കിനില്‍ക്കേ ഇത്രയും വലിയ അക്രമങ്ങള്‍ അരങ്ങേറിയിട്ടും പോലീസ് എന്തുകൊണ്ട് ആള്‍കൂട്ട നിയന്ത്രണം ഉള്‍പ്പടെ തത്സമയ  ഇടപെടലുകളോ നടപടികളോ സ്വീകരിക്കുന്നതായി ദൃശ്യങ്ങളില്‍ ഇല്ലാതെ പോയി എന്നണ് ഉയരുന്ന മറ്റൊരു ചോദ്യം. 

സംഭവ സമയത്ത് അവരുടെ വീടിന് മുകളില്‍ നിന്നും ബന്ധു പകര്‍ത്തി തത്സമയം ഫേസ്ബുക്കില്‍ പങ്ക്‌വെച്ച വീഡിയോയുടെ പൂര്‍ണ്ണരൂപം



ആരോപണ പ്രത്യാരോപണങ്ങളിലൂടെ പ്രശ്നം കൂടുതല്‍ സംങ്കീര്‍ണ്ണമാവുമ്പോള്‍ റിയാസ് പഴഞ്ഞിയുടെ വെളിപ്പെടുത്തലുകള്‍ക്ക് വ്യക്തതയുള്ള മറുപടിയുമായി ഇടത് സ്ഥാനാര്‍ത്ഥി രംഗത്തുവരും എന്ന പ്രതീക്ഷയിലാണ് പൊതുജനം. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ 360മലയാളം ടീം അവരെ ബന്ധപ്പെട്ടെങ്കിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കോഴിക്കോടാണെന്നും തിരിച്ചെത്തിയാല്‍ പ്രതികരിക്കാം എന്നുമാണ് ഇടത് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കിയ മറുപടി


#360malayalam #360malayalamlive #latestnews

എന്നാല്‍ മുകളില്‍ കണ്ട വാര്‍ത്തയില്‍ അക്രമിക്കപ്പെട്ടു എന്ന് പരാതി പറയുന്ന സ്ഥാനാര്‍ത്ഥി നശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ് ക്യ...    Read More on: http://360malayalam.com/single-post.php?nid=3137
എന്നാല്‍ മുകളില്‍ കണ്ട വാര്‍ത്തയില്‍ അക്രമിക്കപ്പെട്ടു എന്ന് പരാതി പറയുന്ന സ്ഥാനാര്‍ത്ഥി നശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ് ക്യ...    Read More on: http://360malayalam.com/single-post.php?nid=3137
വെളിയങ്കോട് വീട് കയറി ആക്രമണം: ആരോപണങ്ങള്‍ ഓരോന്നും വസ്തുതാ വിരുദ്ധമാണെന്ന് വീഡിയോ തെളിവുകള്‍ നിരത്തി റിയാസ് പഴഞ്ഞി. എന്നാല്‍ മുകളില്‍ കണ്ട വാര്‍ത്തയില്‍ അക്രമിക്കപ്പെട്ടു എന്ന് പരാതി പറയുന്ന സ്ഥാനാര്‍ത്ഥി നശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ് ക്യാമറക്ക് മുന്‍പാകെ കാണിച്ച കാറിന്റെ ഭാഗങ്ങള്‍ സംഭവം നടന്ന ശേഷം പിന്നീട് മറ്റാരോ ബോധപൂര്‍വ്വം നശിപ്പിച്ചതാണെന്നും അതിന് ആഹ്ലാദ പ്രകടനവുമായോ കോണ്‍ഗ്രസ്സ്കാരുമായോ ബദ്ധമില്ലെന്നാണ് റിയാസിന്റെ പുതിയ വെളിപ്പെടുത്തല്‍. മുകളില്‍ പറയുന്ന വാദത്തിന്ന് തെളിവായി റിയാസ് ഒരു വീഡിയോ കൂടി പങ്ക് വെക്കുന്നു. ആഹ്ളാദ പ്രകടനം കടന്ന് പോയ ഉടനെ പരാതിക്കാരിയായ സ്ഥാനാര്‍ത്ഥിയുടെ ബന്ധു പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്ക്‌വെച്ച വീഡിയോ ആണിത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്