ജനങ്ങള്‍ സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല; തിരഞ്ഞെടുപ്പും അന്വേഷണം ഏജന്‍സികളും തമ്മില്‍ ബന്ധമില്ല, അന്വേഷണം തുടരും - വി​ മുരളീധരൻ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങൾ സംസ്ഥാന സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ജനങ്ങൾ പൂർണമായും നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീൻചിറ്റ് ലഭിച്ചെന്ന് പറയുന്നതെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾത്തന്നെ ഭരണത്തിൽ നിന്ന് എൽഡിഎഫ് ഇറങ്ങി പോകണമായിരുന്നു. തിരഞ്ഞെടുപ്പും അന്വേഷണ ഏജൻസികളും തമ്മിൽ ബന്ധമില്ല. അന്വേഷണം ഇനി​യും തുടരും- വി​ മുരളധീരൻ പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെന്നും മുസ്ലിം ലീഗും കോൺ​ഗ്രസും സിപിഎമ്മിനെ പിന്തുണച്ചതുകൊണ്ടാണ് അവർക്ക് പിടിച്ച് നിൽക്കാനായതെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നേതൃത്വം ലീഗാണെന്നും സംസ്ഥാനത്ത് കോൺ​ഗ്രസ് ശിഥിലമാകുകയാണെന്നും മുരളീധരൻ വ്യക്തമാക്കി​.

#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങൾ സംസ്ഥാന സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീ...    Read More on: http://360malayalam.com/single-post.php?nid=3135
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങൾ സംസ്ഥാന സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീ...    Read More on: http://360malayalam.com/single-post.php?nid=3135
ജനങ്ങള്‍ സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല; തിരഞ്ഞെടുപ്പും അന്വേഷണം ഏജന്‍സികളും തമ്മില്‍ ബന്ധമില്ല, അന്വേഷണം തുടരും - വി​ മുരളീധരൻ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങൾ സംസ്ഥാന സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്