ഇലക്ഷൻ പ്രചരണ സമയത്ത് ജനങ്ങൾ നേരിട്ട് ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കാനൊരുങ്ങി ഷാജി കാളിയത്തേൽ

എരമംഗലം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ ഏറെ ചർച്ചകൾക്കും ഇരു മുന്നണികളുടേയും ജയപരാജയങ്ങളിൽ നിർണ്ണായക സ്വാധീനവും  ചെലുത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി ഷാജി കാളിയത്തേൽ ഇലക്ഷൻ പ്രവർത്തനങ്ങളിൽ തന്റെ കൂടെ ആദ്യവസാനം വരെ പ്രവർത്തിച്ചവർക്ക് നന്ദി രേഖപ്പെടുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ നൂറ് കണക്കിന് പ്രവർത്തകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടങ്കിലും മണ്ഡലത്തിലെ ജനങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം  നേരിൽ കണ്ട വ്യക്തി എന്ന നിലയിൽ  ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഏറ്റെടുത്ത് അവശത അനുഭവിക്കുന്നവർക്കും  നിരാലബർക്കും കൈതാങ്ങായി അവരുടെ പ്രശ്നങ്ങൾക്ക്  പരിഹാരമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിക്കുമെന്നും പുതുവത്സരത്തോടെ വിപുലമായ കൺവെൻഷനും കുടുംബ സംഗമവും വിളിച്ചു ചേർക്കുമെന്നും ഷാജി കാളിയത്തേൽ പറഞ്ഞു.


താൻ നാളിതുവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനൊപ്പം സജീവമായി പ്രവർത്തിച്ചിട്ടും ചില തൽപ്പരകക്ഷികൾ അവഗണനയും അപ്രഖ്യപിത  ഭ്രഷ്ടും കൽപ്പിച്ചതിന്റെ പരിണിതഫലമായിരുന്നു തന്റെ സ്ഥാനാർത്ഥിത്വം, പൊന്നാനി അർബൺ ബേങ്ക് ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ പോലും തന്നെ തോൽപ്പിക്കാൻ വേണ്ടി മത്സരത്തിന് കളമൊരുക്കിയ നേതാവ് തന്നെയാണ് ഡിവിഷനിൽ  പല പ്രഗൽഭരായ നേതാക്കളും സജീവ പ്രവർത്തകരും ഉണ്ടായിരുന്നിട്ടും ഡിവിഷന് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയുമായെത്തി 2010 മുതൽ തനിക്ക് വാഗ്ദാനം നൽകിയ സീറ്റ് ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ ഇഷ്ടക്കാർക്ക് നൽകിയത്.   സ്വാർത്ഥ താൽപ്പര്യങ്ങളും താനും തന്റെ ആൾക്കരും മതിയെന്ന നിലപാട് പൊന്നാനി മണ്ഡലത്തിലെ പാർട്ടിയെ ക്ഷയപ്പിച്ചുവെന്നും  കയ്യിലുള്ള പഞ്ചായത്തുകളെല്ലാം നഷ്ടപ്പെടുത്താൻ ഇടയാക്കിയെന്നും ഷാജി കുറ്റപ്പെടുത്തി. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ പി.കെ സുബൈർ വിജയിച്ചത് 3362 വോട്ടുകൾക്കാണ് മൊത്തം നേടിയത് 22324 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി ടി.എം മനീഷിന് ലഭിച്ചത് 18962 വോട്ടുകളുമാണ്.  എന്നാൽ ഒരു പാർട്ടിയുടേയും ചിഹ്നങ്ങളുടേയും പിൻബലമില്ലാതെ തനിക്ക് 8400 വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞത് തന്നെ വിജയമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ കാങ്ങിലയിൽ മുഹമ്മദലി സ്വാഗതം പറഞ്ഞു റഹ്മാൻ പോക്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലത്തീഫ് വി എ , കുഞ്ഞിമോൻ സി.കെ, അബു പരിച്ചകം, മുഹമ്മദ് ബാബു, ഷെരീഫ് പെരുമ്പടപ്പ് , സക്കീർ പൂളക്കൽ, ഹനീഫ പനമ്പാട്, അലി പുറങ്ങ്, നാസർ പുതിയിരുത്തി, സൈനുദ്ധീൻ വന്നേരി എന്നിവർ സംസാരിച്ചു

മുഹമ്മദലി.യു  എരമംഗലം നന്ദി രേഖപ്പെടുത്തി.

#360malayalam #360malayalamlive #latestnews

തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടങ്കിലും മണ്ഡലത്തിലെ ജനങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം നേരിൽ കണ്ട വ്യക്തി എന്ന നി...    Read More on: http://360malayalam.com/single-post.php?nid=3131
തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടങ്കിലും മണ്ഡലത്തിലെ ജനങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം നേരിൽ കണ്ട വ്യക്തി എന്ന നി...    Read More on: http://360malayalam.com/single-post.php?nid=3131
ഇലക്ഷൻ പ്രചരണ സമയത്ത് ജനങ്ങൾ നേരിട്ട് ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കാനൊരുങ്ങി ഷാജി കാളിയത്തേൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടങ്കിലും മണ്ഡലത്തിലെ ജനങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം നേരിൽ കണ്ട വ്യക്തി എന്ന നിലയിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഏറ്റെടുത്ത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്