വ്യക്തമായ കാരണമില്ലാതെ വിട്ടുനില്‍ക്കുന്നു: ശോഭാ സുരേന്ദ്രനെതിരേ ബി.ജെ.പി സംസ്ഥാന നേതൃത്വം

കൊച്ചി: പ്രവർത്തന രംഗത്തുനിന്ന് ശോഭാ സുരേന്ദ്രൻ മാറിനിൽക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ആർഎസ്എസ് സംസ്ഥാന ഘടകത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയുമാണ് സംസ്ഥാന ഘടകം ഈ നിലപാട് അറിയിച്ചത്. ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രൻ പാർട്ടിയിൽ നിന്നു വിട്ടുനിന്ന് പ്രതിഷേധം ഉയർത്തുന്ന രീതി ശരിയല്ല. പാർട്ടിയിൽ സഹകരിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. ചുമതലയുള്ളവർ ആവശ്യപ്പെട്ടിട്ടും ശോഭ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പടെ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം പരാതിപ്പെട്ടു.


തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാത്തിന്റെ കാരണം വിശദമാക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തോട് ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ശോഭാ സുരേന്ദ്രന്റെ നിസഹകരണത്തിലും സംഘപരിവാർ വിശദീകരണം തേടുകയുണ്ടായി. ഇതേ തുടർന്നാണ് സംസ്ഥാന നേതൃത്വം കാര്യങ്ങൾ വിശദീകരിച്ചത്.

#360malayalam #360malayalamlive #latestnews

പ്രവർത്തന രംഗത്തുനിന്ന് ശോഭാ സുരേന്ദ്രൻ മാറിനിൽക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ആർഎസ്എസ് സ...    Read More on: http://360malayalam.com/single-post.php?nid=3127
പ്രവർത്തന രംഗത്തുനിന്ന് ശോഭാ സുരേന്ദ്രൻ മാറിനിൽക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ആർഎസ്എസ് സ...    Read More on: http://360malayalam.com/single-post.php?nid=3127
വ്യക്തമായ കാരണമില്ലാതെ വിട്ടുനില്‍ക്കുന്നു: ശോഭാ സുരേന്ദ്രനെതിരേ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രവർത്തന രംഗത്തുനിന്ന് ശോഭാ സുരേന്ദ്രൻ മാറിനിൽക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ആർഎസ്എസ് സംസ്ഥാന ഘടകത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയുമാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്