നേപ്പാള്‍ വഴിയുള്ള സ്വര്‍ണക്കടത്ത്; മുസ്‌ലീംലീഗ് പ്രാദേശിക നേതാവിന് വേണ്ടിയെന്ന് പിടിയിലായ പ്രതി

നേപ്പാള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച പരാതി പൊലീസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. സ്വര്‍ണം കൊണ്ടുവന്നത് മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെന്ന് നേപ്പാള്‍ ജയിലില്‍ കഴിയുന്ന അര്‍ഷാദ്.

സ്വര്‍ണം ദുബായില്‍ നിന്നും തന്നയച്ചത് മുസ്ലീം ലീഗ് പ്രാദേശിക നേതാവിന്റെ മകനാണ്. നേപ്പാള്‍ എയര്‍പോര്‍ട്ടിന് പുറത്ത് റസാഖ് ഹാജിയുടെ സുഹൃത്ത് അബ്ദുഹാജി കാത്തു നില്‍ക്കും. സ്വര്‍ണമെത്തിക്കുന്നത് റസാഖ് ഹാജിയുടെ ചെമ്മാടുള്ള, വീട്ടിലും ഹോട്ടലിലുമാണ്. പിടിക്കപ്പെട്ടപ്പോള്‍ റസാഖ് ഹാജി ചതിച്ചെന്നും നേപ്പാളിലെ ജയിലില്‍ കഴിയുന്ന പ്രതി പറഞ്ഞു.

കത്തില്‍ എഴുതിയതുപോലെ റസാഖ് ഖാജിയുടെ മകന്‍ സ്വര്‍ണം തരും. രണ്ടുതവണ സ്വര്‍ണം കൊണ്ടുവന്നു. രണ്ടാമത്തെ തവണ പിടിക്കപ്പെട്ടു. ദുബായില്‍ നിന്ന് കാഠ്മണ്ഠുവിലേക്കും അവിടെനിന്നും കേരളത്തിലേക്ക് എത്തിക്കും. അവിടെ പരിശോധനകളൊന്നുമില്ല. സ്വര്‍ണബിസ്‌ക്കറ്റായിട്ടാണ് കൊണ്ടുവരുന്നത്. 100 ഗ്രാം വീതമുള്ള സ്വര്‍ണബിസ്‌ക്കറ്റാണ് കൊണ്ടുവരുന്നത്. 800 ഗ്രാം സ്വര്‍ണം കടത്തുന്നതിന് നാല്‍പതിനായിരം രൂപ കൂലി ലഭിക്കുമെന്നും അര്‍ഷാദ് വെളിപ്പെടുത്തി 

#360malayalam #360malayalamlive #latestnews

നേപ്പാള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച പരാതി പൊലീസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ...    Read More on: http://360malayalam.com/single-post.php?nid=312
നേപ്പാള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച പരാതി പൊലീസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ...    Read More on: http://360malayalam.com/single-post.php?nid=312
നേപ്പാള്‍ വഴിയുള്ള സ്വര്‍ണക്കടത്ത്; മുസ്‌ലീംലീഗ് പ്രാദേശിക നേതാവിന് വേണ്ടിയെന്ന് പിടിയിലായ പ്രതി നേപ്പാള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച പരാതി പൊലീസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. സ്വര്‍ണം കൊണ്ടുവന്നത് മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെന്ന് നേപ്പാള്‍ ജയിലില്‍ കഴിയുന്ന അര്‍ഷാദ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്