സി.പി.എമ്മും മുഖ്യമന്ത്രിയും ബിജെപിയെ വളർത്താൻ ശ്രമിക്കുന്നു - ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളർത്താൻ സി.പി.എം ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയെ പ്രധാനപ്രതിപക്ഷമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും ഇതിനായുള്ള തന്ത്രം ശബരിമലക്കാലത്ത് തുടങ്ങിയതാണെന്നും ചെന്നിത്തല ആരോപിച്ചു. ജനം ആഗ്രഹിക്കുന്നത് അഴിമതി രഹിത ഭരണമാണെന്നും അടിച്ചമർത്തൽ ഭരണമല്ലെന്നും ചെന്നിത്തല പറഞ്ഞു. ജനത്തിന് അഭിപ്രായം പറയാനാവുന്ന ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നും മുഴുവൻ പ്രവർത്തകരെയും ഇതിനായി രംഗത്തിറക്കുമെന്നും ചെന്നിത്തല പറഞ്ഞു. 


തദ്ദേശ തിരഞ്ഞെടുപ്പിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നു. വർധിത വീര്യത്തോടെ പോരാടുമെന്നും പാളിച്ചകൾ പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഈ തിരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സർക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

#360malayalam #360malayalamlive #latestnews

കേരളത്തിൽ യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളർത്താൻ സി.പി.എം ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്...    Read More on: http://360malayalam.com/single-post.php?nid=3119
കേരളത്തിൽ യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളർത്താൻ സി.പി.എം ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്...    Read More on: http://360malayalam.com/single-post.php?nid=3119
സി.പി.എമ്മും മുഖ്യമന്ത്രിയും ബിജെപിയെ വളർത്താൻ ശ്രമിക്കുന്നു - ചെന്നിത്തല കേരളത്തിൽ യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളർത്താൻ സി.പി.എം ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയെ പ്രധാനപ്രതിപക്ഷമാക്കാൻ മുഖ്യമന്ത്രി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്