ട്വന്റി 20 യുടെ വളർച്ചയിൽ തകരുന്നത് കോൺഗ്രസിന്റെ ആധിപത്യം

കോലഞ്ചേരി: ബുദ്ധിജീവികൾ അരാഷ്ട്രീയവാദികളെന്ന് പറഞ്ഞ് എഴുതി തളളിയ ട്വന്റി 20 തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത് മിന്നും വിജയം. ട്വന്റി ട്വന്റി തേരോട്ടത്തിൽ ഏറ്റവുമധികം ക്ഷീണം സംഭവിച്ചതാകട്ടെ കോൺഗ്രസിനും. നിയമസഭയിൽ മത്സരിക്കുമെന്ന് കൂടി ട്വന്റി 20 പറഞ്ഞതോടെ കുന്നത്തുനാട് മണ്ഡലം എങ്ങനെയെങ്കിലും തങ്ങൾക്കൊപ്പം നിർത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. 

മറ്റ് പാർട്ടികൾക്ക് ഭരണരംഗത്തേയ്‌ക്ക് ഒരു തിരിച്ചു വരവ് അസാദ്ധ്യമാകും വിധമുളള പ്രകടനമാണ് കിഴക്കമ്പലത്തെ പടയോട്ടം പൂർത്തീകരിച്ചെത്തിയ ട്വന്റി മറ്റു പഞ്ചായത്തുകളിൽ കാഴ്ച വച്ചത്. ഐക്കരനാട്ടിലും, മഴുവന്നൂരിലും കോൺഗ്രസിന് വൻ വോട്ട് ചോർച്ചയാണ് ഉണ്ടായിട്ടുളളത്. 

രണ്ട് പതി​റ്റാണ്ടായി കോൺഗ്രസ് കുത്തകയാക്കിയ കുന്നത്തുനാട്ടിലും ഒരു പതി​റ്റാണ്ടായി കോൺഗ്രസ് ഭരിക്കുന്ന മഴുവന്നൂരും പാർട്ടിക്ക് താരതമ്യേന നല്ല ശക്തിയുള്ള ഐക്കരനാടുമെല്ലാം വൻ തോതിലാണ് വോട്ടുചോർന്നത്. 14 വാർഡുകളുളള ഐക്കരനാട് പഞ്ചായത്തിൽ 12 വാർഡുകളിലും കോൺഗ്രസ് മുന്നാം സ്ഥാനത്താണ്. കടയിരുപ്പ്, പാറേപ്പീടിക വാർഡുകളിൽ മാത്രമാണ് രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത്. വി.പി.സജീന്ദ്രൻ എം.എൽ.എയുടെ വാർഡായ പെരിങ്ങോളിലും പാർട്ടി സ്ഥാനാർത്ഥി മുന്നാം സ്ഥാനത്താണ്. മഴുവന്നൂരിൽ നാല് വാർഡുകളിൽ മൂന്നാം സ്ഥാനത്തായ കോൺഗ്രസ് വീട്ടൂർ വാർഡിൽ അഞ്ചാം സ്ഥാനത്താണ്. ഒരു പതി​റ്റാണ്ടായി ഭരിക്കുന്ന ഇവിടെ ഒരു വാർഡ് മാത്രമാണ് ലഭിച്ചത്. പഞ്ചായത്തിൽ നാല് വാർഡുകളിൽ വിജയിച്ച സി.പി.എം ഒമ്പത് വാർഡുകളിൽ രണ്ടാം സ്ഥാനത്താണ്. സി.പി.എം,സി.പി.ഐ സൗഹൃദ മത്സരം നടന്ന വീട്ടുരിൽ സി.പി.ഐയാണ് രണ്ടാം സ്ഥാനത്ത്. 


സൗഹൃദ മത്സരം ഒഴിവാക്കിയിരുന്നെങ്കിൽ ട്വന്റി20 ജയിച്ച ഈ വാർഡും മുന്നണിക്ക് സ്വന്തമാകുമായിരുന്നു. രണ്ട് പതി​റ്റാണ്ടായി കോൺഗ്രസ് ഭരിച്ച കുന്നത്തുനാട്ടിൽ ആറ് പേരാണ് കോൺഗ്രസ് സീറ്റുകളിൽ ജയിച്ചത്. സി.പി.എമ്മിന് ഒരു സീറ്റും ലഭിച്ചു. എന്നാൽ ഏഴ് വാർഡുകളിൽ സി.പി.എമ്മും കോൺഗ്രസും രണ്ടാം സ്ഥാനം പങ്കിട്ടു. രണ്ട് വാർഡുകളിൽ ട്വന്റി20ക്കാണ് രണ്ടാം സ്ഥാനം. പഞ്ചായത്തിൽ ഭരണം സ്വന്തമാക്കിയ ട്വന്റി 20, 8005 വോട്ടുകൾ നേടി. ഐക്കരനാട്ടിൽ ഭരണം പിടിച്ച ട്വന്റി 20, 7692 വോട്ടുകളുമായി മുന്നണികളേക്കാൾ ബഹുദൂരം മുന്നിലാണ്. ഇവിടെ 3312 വോട്ടുകൾ സി.പി.എം നേടിയപ്പോൾ 2189 വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. കിഴക്കമ്പലത്തെ തിരിച്ചടി മനസിലാക്കിയ സി.പി.എം കാലേകൂട്ടി ട്വന്റി20 ക്കെതിരെ രംഗത്തിറങ്ങിയത് അവർക്ക് ചെറിയ രീതിയിൽ ഗുണമായിട്ടുണ്ട്. എന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 വോട്ട് ലക്ഷ്യമിട്ട് തന്ത്റപരമായ മൗനം പാലിച്ച കോൺഗ്രസിന് കനത്ത വിലയാണ് നൽകേണ്ടി വന്നത്.

#360malayalam #360malayalamlive #latestnews

ബുദ്ധിജീവികൾ അരാഷ്ട്രീയവാദികളെന്ന് പറഞ്ഞ് എഴുതി തളളിയ ട്വന്റി 20 തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത് മിന്നും വിജയം. ട്വന്റി ട്വന്റി തേ...    Read More on: http://360malayalam.com/single-post.php?nid=3108
ബുദ്ധിജീവികൾ അരാഷ്ട്രീയവാദികളെന്ന് പറഞ്ഞ് എഴുതി തളളിയ ട്വന്റി 20 തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത് മിന്നും വിജയം. ട്വന്റി ട്വന്റി തേ...    Read More on: http://360malayalam.com/single-post.php?nid=3108
ട്വന്റി 20 യുടെ വളർച്ചയിൽ തകരുന്നത് കോൺഗ്രസിന്റെ ആധിപത്യം ബുദ്ധിജീവികൾ അരാഷ്ട്രീയവാദികളെന്ന് പറഞ്ഞ് എഴുതി തളളിയ ട്വന്റി 20 തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത് മിന്നും വിജയം. ട്വന്റി ട്വന്റി തേരോട്ടത്തിൽ ഏറ്റവുമധികം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്