തുടർഭരണം ഉറപ്പാക്കാൻ പുതിയ തന്ത്രവുമായി ഇടതുപക്ഷം

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയം നേടിയതിനു പിന്നാലെ ഇടതുമുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനു നിലമൊരുക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചവർക്കൊപ്പം നേരിയ വോട്ടിന് തോറ്റവരും വീടുകൾ കയറി അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും. ജനകീയാടിത്തറ ഭദ്രമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തും. ജില്ലയിൽ പിന്നാക്കം പോയ കണ്ണൂർ, ഇരിക്കൂർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും ഇടതുമുന്നണി തീരുമാനിച്ചു. ആകെയുള്ള 1683 സീറ്റുകളിൽ തില്ലങ്കേരി ഒഴികെ 1682 ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 1117 സീറ്റുകളിലും എൽ.ഡി.എഫാണ് വിജയിച്ചത്. 55 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാപഞ്ചായത്തിലും വ്യക്തമായ ഭൂരിപക്ഷം ഇടതുപക്ഷത്തിനുണ്ട്. ഒരു ഗ്രാമപഞ്ചായത്തിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും തുല്യനിലയാണുള്ളത്. രണ്ട് ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മുന്നണി ഇടതുപക്ഷമാണ്.


ജനപക്ഷ വികസനത്തിനുള്ള അംഗീകാരമെന്ന് എൽ.ഡി.എഫ്

ഈ ചരിത്രവിജയം വർഗീയതയ്‌ക്കെതിരെയുള്ള മതനിരപേക്ഷ നിലപാടിനും ജനപക്ഷവികസനത്തിനുമുള്ള ജനകീയ അംഗീകാരമാണെന്ന് എൽ.ഡി.എഫ് കൺവീനർ കെ.പി. സഹദേവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസന ക്ഷേമപ്രവർത്തനങ്ങളെ ജനങ്ങൾ പിന്തുണച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന എൽ.ഡി.എഫ് സർക്കാറിനൊപ്പമാണ് ജനങ്ങളെന്ന് ഇനിയെങ്കിലും യു.ഡി.എഫ് തിരിച്ചറിയുമോ.

യു.ഡി.എഫും ബി.ജെ.പിയും തുടർച്ചയായി നടത്തിയ സർക്കാറിനെതിരായ അപവാദ പ്രചരണങ്ങൾ ജനങ്ങൾ തിരസ്‌കരിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ജില്ലയിൽ സമാധാനപരമായ അന്തരീക്ഷം തകർക്കാനായി അക്രമം കാട്ടിയവർക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.


21ന് വിജയദിനം

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നടക്കുന്ന 21ന് എൽ.ഡി.എഫ് വിജയദിനമായി ആചരിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വൈകിട്ട് നാലിന് വിജയദിന പരിപാടികൾ സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വിജയദിനാചരണം.

#360malayalam #360malayalamlive #latestnews

തദ്ദേശതിരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയം നേടിയതിനു പിന്നാലെ ഇടതുമുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനു നിലമൊരുക്കുന്നു. തദ്ദേശ തിരഞ്ഞ...    Read More on: http://360malayalam.com/single-post.php?nid=3107
തദ്ദേശതിരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയം നേടിയതിനു പിന്നാലെ ഇടതുമുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനു നിലമൊരുക്കുന്നു. തദ്ദേശ തിരഞ്ഞ...    Read More on: http://360malayalam.com/single-post.php?nid=3107
തുടർഭരണം ഉറപ്പാക്കാൻ പുതിയ തന്ത്രവുമായി ഇടതുപക്ഷം തദ്ദേശതിരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയം നേടിയതിനു പിന്നാലെ ഇടതുമുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനു നിലമൊരുക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചവർക്കൊപ്പം നേരിയ വോട്ടിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്