വീഴ്ചകൾ ഉണ്ടായി എന്നത് സത്യമാണ്; ഈ പരാജയത്തിന് പൂർണഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു - മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്തപരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിൽ നിലനിൽക്കുന്ന പൊതുരാഷ്‌ട്രീയം നാട്ടിൽ ചർച്ചയാക്കാൻ കഴിഞ്ഞില്ലെന്നും,​ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും വാർത്താസമ്മേളനത്തിൽ മുല്ലപ്പള്ളി വ്യക്തമാക്കി. വീഴ്‌ചകൾ സംഭവിച്ചുവെന്നത് സത്യമാണ്. ആ വീഴ്‌ചയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസം കോൺഗ്രസ് പാർട്ടിക്ക് ഉണ്ടെന്നും കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞു. മാദ്ധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഉണ്ടായത്. മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെ ക്രൂരമായി പോയത്. താനെന്ത് തെറ്റാണ് ചെയ‌്തതെന്നും മുല്ലപ്പള്ളി ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിൽഒരുതരത്തിലുള്ള നിരാശയുമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നേടാൻ കോൺഗ്രസിന് കഴിയുമെന്നും അദ്ദേഹം ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.

വീഴ്‌ചകൾ എല്ലാം ഉടൻ തന്നെ പരിഹരിക്കും. ഇന്നലെ നടന്ന പൊളിറ്റിക്കൽ അഫയേഴ്‌സ് യോഗത്തിൽ ഇതിന് ധാരണയായിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ജനുവരി 6,7 തീയതികളിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ യോഗം ചേരാൻ തീരുമാനിച്ചതായും മുല്ലപ്പള്ളി വ്യക്തമാക്കി.


#360malayalam #360malayalamlive #latestnews

തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്തപരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പ...    Read More on: http://360malayalam.com/single-post.php?nid=3092
തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്തപരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പ...    Read More on: http://360malayalam.com/single-post.php?nid=3092
വീഴ്ചകൾ ഉണ്ടായി എന്നത് സത്യമാണ്; ഈ പരാജയത്തിന് പൂർണഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു - മുല്ലപ്പള്ളി രാമചന്ദ്രൻ തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്തപരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിൽ നിലനിൽക്കുന്ന പൊതുരാഷ്‌ട്രീയം നാട്ടിൽ ചർച്ചയാക്കാൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്