ജനുവരി എട്ടുമുതല്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2021 ജനുവരി എട്ടു മുതല്‍ 22 വരെ സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി പതിനഞ്ചിന് അവതരിപ്പിച്ചേക്കും.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കൊല്ലം കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ 17 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനെ നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി. വിവിധ സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളില്‍ 32 തസ്തികകള്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ - 9, അസോസിയേറ്റ് പ്രൊഫസര്‍ - 22, പ്രൊഫസര്‍ - 1) സൃഷ്ടിക്കാനും 16 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളാക്കി ഉയര്‍ത്താനും തീരുമാനിച്ചു.

#360malayalam #360malayalamlive #latestnews

നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമ...    Read More on: http://360malayalam.com/single-post.php?nid=3074
നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമ...    Read More on: http://360malayalam.com/single-post.php?nid=3074
ജനുവരി എട്ടുമുതല്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2021 ജനുവരി എട്ടു മുതല്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്