മലപ്പുറം പു​റ​ത്തൂ​രി​ൽ വി​ജ​യി​ച്ച ലീ​ഗ് സ്ഥാ​നാ​ർ​ഥി​യു​ടെ ക​ട​ക്ക്​ തീ​യിട്ടു

മലപ്പുറം: പഞ്ചായത്തിൽ ജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ കടയ്ക്ക് തീയിട്ടു. സി.പി.എം. പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന്‌ യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. 17-ാം വാർഡ് എടക്കനാടിൽനിന്ന്‌ വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ്‌ സർവീസ് കടയാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ തീയിട്ടത്. തീ സമീപത്തെ തെങ്ങുകളിലേക്കും ആളിപ്പടരാൻ തുടങ്ങിയതോടെ നാട്ടുകാർ തീയണയ്ക്കാൻ തുടങ്ങി. തിരൂരിൽനിന്ന്‌ അഗ്‌നിരക്ഷാസേനയുമെത്തിയിര ന്നു. നൗഫലിന്റെ വീട്ടിൽവന്ന് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. എടക്കനാട് വാർഡിൽ നൗഫൽ, സി.പി.എമ്മിന്റെ മുതിർന്ന നേതാവ് കെ.വി. സുധാകരനെ ഇരുനൂറിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

#360malayalam #360malayalamlive #latestnews

പഞ്ചായത്തിൽ ജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ കടയ്ക്ക് തീയിട്ടു. സി.പി.എം. പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന്.......    Read More on: http://360malayalam.com/single-post.php?nid=3056
പഞ്ചായത്തിൽ ജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ കടയ്ക്ക് തീയിട്ടു. സി.പി.എം. പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന്.......    Read More on: http://360malayalam.com/single-post.php?nid=3056
മലപ്പുറം പു​റ​ത്തൂ​രി​ൽ വി​ജ​യി​ച്ച ലീ​ഗ് സ്ഥാ​നാ​ർ​ഥി​യു​ടെ ക​ട​ക്ക്​ തീ​യിട്ടു പഞ്ചായത്തിൽ ജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ കടയ്ക്ക് തീയിട്ടു. സി.പി.എം. പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്