കന്നുകാലി കശാപ്പ് നിരോധന ബില്ലിനെ തുടർന്ന് കർണാടക ഉപരിസഭയിൽ കയ്യാങ്കളി; ബില്ല് ഇന്നും പാസ്സായില്ല

കർണാടക: കന്നുകാലി കശാപ്പ് നിരോധന ബിൽ കർണാടക ഉപരിസഭയിൽ ഇന്നും പാസായില്ല. ഗവർണറുടെ പ്രത്യേക അനുമതിയോടെയാണ് ബിൽ ചർച്ച ചെയ്യാനായി ഇന്ന് ഉപരിസഭയുടെ പ്രത്യേക സമ്മേളനം നടന്നത്.കോൺഗ്രസ് നേതാവായ കൗൺസില്‍ ചെയർമാന്‍ പ്രതാപ ചന്ദ്ര ഷെട്ടി സഭയിലെത്തുന്നതിന് മുന്‍പേ ജെഡിഎസ് നേതാവായ ഡെപ്യൂട്ടി ചെയർമാന്‍ ധർമഗൗഡ ചെയർമാന്‍റെ സീറ്റിലിരുന്നു.ചെയർമാനെതിരെ ബിജെപി നൽകിയ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തതോടെ, സഭയിൽ കയ്യാങ്കളിയായി. ഇതോടെ ചെയർമാൻ സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിച്ചുവിട്ടു. ഓർഡിനൻസിലൂടെ ബില്ല് പാസാക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബിജെപി നടത്തുന്നത്.


ഡെപ്യൂട്ടി ചെയർമാനെ പുറത്താക്കാനുള്ള നീക്കം ബിജെപി അംഗങ്ങൾ തടഞ്ഞതോടെ സഭയിൽ കയ്യാങ്കളിയായി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സഭയിലെത്തിയ ചെയർമാൻ പ്രതാപ ചന്ദ്ര ഷെട്ടി സഭ അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടു. ഇതോടെ ബില്‍ സഭയില്‍ ചർച്ച ചെയ്ത് പാസാക്കാനുള്ള ബിജെപിയുടെ രണ്ടാമത്തെ നീക്കവും പരാജയപ്പെട്ടു.ജെഡിഎസ് പിന്തുണയില്ലാതെ സഭയിൽ ബില്ല് പാസാകില്ല. ബിജെപിയോടുള്ള അനുകൂല നിലപാടാണ് ജെഡിഎസ് സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമായതോടെ, ബില്ലിനെ പിന്തുണയ്ക്കുന്നില്ലെന്ന് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അറിയിച്ചു. ചെയർമാനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്തു. ഇതോടെയാണ് ഡെപ്യൂട്ടി ചെയർമാനെ കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് ബലമായി പുറത്താക്കിയത്.

#360malayalam #360malayalamlive #latestnews

കന്നുകാലി കശാപ്പ് നിരോധന ബിൽ കർണാടക ഉപരിസഭയിൽ ഇന്നും പാസായില്ല. ഗവർണറുടെ പ്രത്യേക അനുമതിയോടെയാണ് ബിൽ ചർച്ച ചെയ്യാനായി ഇന്ന് ഉപര...    Read More on: http://360malayalam.com/single-post.php?nid=3034
കന്നുകാലി കശാപ്പ് നിരോധന ബിൽ കർണാടക ഉപരിസഭയിൽ ഇന്നും പാസായില്ല. ഗവർണറുടെ പ്രത്യേക അനുമതിയോടെയാണ് ബിൽ ചർച്ച ചെയ്യാനായി ഇന്ന് ഉപര...    Read More on: http://360malayalam.com/single-post.php?nid=3034
കന്നുകാലി കശാപ്പ് നിരോധന ബില്ലിനെ തുടർന്ന് കർണാടക ഉപരിസഭയിൽ കയ്യാങ്കളി; ബില്ല് ഇന്നും പാസ്സായില്ല കന്നുകാലി കശാപ്പ് നിരോധന ബിൽ കർണാടക ഉപരിസഭയിൽ ഇന്നും പാസായില്ല. ഗവർണറുടെ പ്രത്യേക അനുമതിയോടെയാണ് ബിൽ ചർച്ച ചെയ്യാനായി ഇന്ന് ഉപരിസഭയുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്