വട്ടംകുളത്ത് എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ

എടപ്പാൾ: കലാശക്കൊട്ടിന് വിലക്കുണ്ടായിരുന്നെങ്കിലും വട്ടംകു ളത്ത് എൽ.ഡി.എഫ്, യു.ഡി.എഫ്. മുന്നണികൾ സമാപനസമയത്ത് നടത്തിയ ശക്തിപ്രകടനങ്ങൾ സംഘർഷസാധ്യത വളർത്തി. ഇരുപ്രകടനങ്ങളും നേർക്കുനേർ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിൽ ചോർന്നുപോയ നിലയിൽ നൂറുകണക്കിന് പ്രവർത്തകരാണ് കൊടികളേന്തി മുദ്രാവാക്യങ്ങളുമായി വാഹനങ്ങളിലും പ്രകടനമായും ആവേശത്തോടെ ടൗണിൽ തമ്പടിച്ചത്. 


ഇതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇരുപ്രകടനങ്ങൾക്കും മധ്യത്തിൽ നിലയുറപ്പിച്ച് പ്രചാരണസമയം തീരുംവരെ ഇരുവിഭാഗത്തെയും നിയന്ത്രിച്ചുനിർത്തിയാണ് സംഘർഷമൊഴിവാക്കിയത്. കൊട്ടിക്കലാശങ്ങൾ പാടില്ലെന്ന മുന്നറിയിപ്പുപ്രകാരം എൻ.ഡി.എ. അതത് വാർഡുകളിൽ യോഗങ്ങളും ചെറിയ പ്രകടനങ്ങളും നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത്‌.

#360malayalam #360malayalamlive #latestnews

കലാശക്കൊട്ടിന് വിലക്കുണ്ടായിരുന്നെങ്കിലും വട്ടംകു ളത്ത് എൽ.ഡി.എഫ്, യു.ഡി.എഫ്. മുന്നണികൾ സമാപനസമയത്ത് നടത്തിയ ശക്തിപ്രകടനങ്ങൾ.......    Read More on: http://360malayalam.com/single-post.php?nid=3011
കലാശക്കൊട്ടിന് വിലക്കുണ്ടായിരുന്നെങ്കിലും വട്ടംകു ളത്ത് എൽ.ഡി.എഫ്, യു.ഡി.എഫ്. മുന്നണികൾ സമാപനസമയത്ത് നടത്തിയ ശക്തിപ്രകടനങ്ങൾ.......    Read More on: http://360malayalam.com/single-post.php?nid=3011
വട്ടംകുളത്ത് എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ കലാശക്കൊട്ടിന് വിലക്കുണ്ടായിരുന്നെങ്കിലും വട്ടംകു ളത്ത് എൽ.ഡി.എഫ്, യു.ഡി.എഫ്. മുന്നണികൾ സമാപനസമയത്ത് നടത്തിയ ശക്തിപ്രകടനങ്ങൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്