ലീഗ് സ്ഥാനാർഥിക്കെതിരേ പ്രചാരണംകെ.എം.സി.സി. നേതാവിനെ യു.ഡി.എഫ്. പ്രവർത്തകർ തടഞ്ഞു

എരമംഗലം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമം പതിമൂന്നാം വാർഡിൽ മുസ്‌ലിംലീഗ് സ്ഥാനാർഥിക്കെതിരേ പ്രചാരണത്തിനെത്തിയ കെ.എം.സി.സി. നേതാവിനെ യു.ഡി.എഫ്. പ്രവർത്തകർ തടഞ്ഞു. കെ.എം.സി.സി. വെളിയങ്കോട് ഗ്ലോബൽ കമ്മിറ്റി മുഖ്യരക്ഷാധികാരിയും ലീഗ് പ്രാദേശികനേതാവുമായ ജിന്നൻ മുഹമ്മദുണ്ണിയെയാണ് ശനിയാഴ്‌ച വൈകുന്നേരം ആറിന് യു.ഡി.എഫ്. പ്രവർത്തകർ തടഞ്ഞത്.


യൂത്ത്‌ലീഗ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് സക്കരിയ, ഗ്രാമം വാർഡിലെ സ്വതന്ത്രസ്ഥാനാർഥി എം.പി. നിസാർ എന്നിവരുമായി ഗ്രാമം മേഖലയിൽ പ്രചാരണത്തിനിറങ്ങിയപ്പോഴാണ് യു.ഡി.എഫ്. പ്രവർത്തകർ തടഞ്ഞത്.


മുസ്‌ലിംലീഗ് സ്ഥാനാർഥിയായ ആർ.വി. സക്കീറിനെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തുമെന്ന കെ.എം.സി.സി. നേതാവിന്റെ ശബ്‌ദസന്ദേശവും നേരത്തേ നവമാധ്യമങ്ങൾവഴി പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം അയ്യോട്ടിച്ചിറ പതിനാലാം വാർഡിൽ ലീഗ് വിമതസ്ഥാനാർഥിയായി മത്സരിക്കുന്ന റംല ബാദുഷയുടെ പ്രചാരണത്തിനും ജിന്നൻ മുഹമ്മദുണ്ണി ഇറങ്ങിയതായും ഗ്രാമം വാർഡിലെ വോട്ടർമാർക്ക് പണംകൊടുക്കാനാണ് ഇദ്ദേഹമെത്തിയതെന്നും മുസ്‌ലിംലീഗ് സ്ഥാനാർഥി ആർ.വി. സക്കീർ ആരോപിച്ചു. ഇതിനെതിരേ പാർട്ടി നേതൃത്വത്തിനും ബന്ധപ്പെട്ട അധികാരികൾക്കും പരാതിനൽകുമെന്നും സക്കീർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമം പതിമൂന്നാം വാർഡിൽ മുസ്‌ലിംലീഗ് സ്ഥാനാർഥിക്കെതിരേ പ്രചാരണത്തിനെത്തിയ കെ.എം.സി.സി. നേതാവ...    Read More on: http://360malayalam.com/single-post.php?nid=3009
വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമം പതിമൂന്നാം വാർഡിൽ മുസ്‌ലിംലീഗ് സ്ഥാനാർഥിക്കെതിരേ പ്രചാരണത്തിനെത്തിയ കെ.എം.സി.സി. നേതാവ...    Read More on: http://360malayalam.com/single-post.php?nid=3009
ലീഗ് സ്ഥാനാർഥിക്കെതിരേ പ്രചാരണംകെ.എം.സി.സി. നേതാവിനെ യു.ഡി.എഫ്. പ്രവർത്തകർ തടഞ്ഞു വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമം പതിമൂന്നാം വാർഡിൽ മുസ്‌ലിംലീഗ് സ്ഥാനാർഥിക്കെതിരേ പ്രചാരണത്തിനെത്തിയ കെ.എം.സി.സി. നേതാവിനെ യു.ഡി.എഫ്. പ്രവർത്തകർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്