പൊന്നാനിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്

പൊന്നാനി: പൊന്നാനിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്.പൊന്നാനി, വട്ടേക്കാട് പറമ്പിൽ ചിന്നപ്പന്റെ ഭാര്യ അമ്മു(60), മക്കളായ പ്രകാശ്(36), സന്തോഷ്(33) എന്നിവരെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം മർദിച്ചത്.പ്രകാശന്റെ പരിക്ക് ഗുരുതരമാണ്.ഇയാളുടെ ഇടതുകൈയിൽ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.സന്തോഷിന്റെ മുഖത്തും സാരമായി പരിക്കേറ്റു. പൊന്നാനി ഈഴുവത്തിരുത്തി കുംഭാരകോളനിയിൽ വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം.മക്കളെ ആക്രമിക്കുന്നതു കണ്ട് തടയാൻചെന്ന അമ്മുവിന്റെ തോളെല്ലിന് മർദനത്തിൽ പരിക്കേറ്റു.കഞ്ചാവുവിൽപ്പന ചോദ്യംചെയ്തതാണ് ആക്രമണത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു. പൊന്നാനി പോലീസ് കേസെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്.പൊന്നാനി, വട്ടേക്കാട് പറമ്പിൽ ചിന്നപ്പന്റെ ഭാര...    Read More on: http://360malayalam.com/single-post.php?nid=3005
പൊന്നാനിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്.പൊന്നാനി, വട്ടേക്കാട് പറമ്പിൽ ചിന്നപ്പന്റെ ഭാര...    Read More on: http://360malayalam.com/single-post.php?nid=3005
പൊന്നാനിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക് പൊന്നാനിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്.പൊന്നാനി, വട്ടേക്കാട് പറമ്പിൽ ചിന്നപ്പന്റെ ഭാര്യ അമ്മു(60), മക്കളായ പ്രകാശ്(36),... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്