മുഖ്യമന്ത്രിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം ചട്ടലംഘനമെന്ന് യുഡിഎഫ്: പരാതി നല്‍കി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന പരാതിയുമായി യു ഡി എഫും ബി ജെ പിയും. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് യു ഡി എഫ് പരാതി നൽകിയിട്ടുണ്ട്. കെ സി ജോസഫ് എം എൽ എയാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് കെസി ജോസഫ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. പ്രഖ്യാപനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും അറിയിച്ചിട്ടുണ്ട്. ഇന്നലെ,കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഒരു ചോദ്യത്തിന് മറുപടിയായായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇതാണ് വിവാദത്തിലായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലിവിൽ വന്നുകഴിഞ്ഞാൽ ഭരണാധികാരികളിൽ നിന്ന് വോട്ടർമാരെ സ്വാധീനിക്കുന്ന തടത്തിലുളള പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടാകരുതെന്നാണ് നിയമം. ഇത് ലംഘിച്ചെന്ന പരാതി ലഭിച്ചാൽ കമ്മിഷന് നടപടി സ്വീകരിക്കാം. 


തദ്ദേശ ഭരണ സ്ഥാപങ്ങളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ പുറത്ത് വന്നത്. ഇത് ഈ ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷത്തിന്റെയും ബി ജെ പിയുടെയും ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചില വികസന പദ്ധതികൾ സന്ദർശിച്ചതിനെതിരെ ബി ജെ പി നേരത്തേ രംഗത്തെത്തിയിരുന്നു.

#360malayalam #360malayalamlive #latestnews

കേരളത്തിലെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന പരാതിയുമായി യു ഡി എഫും ബി...    Read More on: http://360malayalam.com/single-post.php?nid=3003
കേരളത്തിലെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന പരാതിയുമായി യു ഡി എഫും ബി...    Read More on: http://360malayalam.com/single-post.php?nid=3003
മുഖ്യമന്ത്രിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം ചട്ടലംഘനമെന്ന് യുഡിഎഫ്: പരാതി നല്‍കി കേരളത്തിലെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന പരാതിയുമായി യു ഡി എഫും ബി ജെ പിയും. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് യു ഡി എഫ് പരാതി നൽകിയിട്ടുണ്ട്. കെ സി ജോസഫ് എം എൽ എയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്