സോഷ്യൽ മീഡിയ ചങ്ങാത്തത്തിലൂടെ ലൈംഗിക പീഡനം; 14 കൗമാരക്കാരികളുടെ നഗ്നചിത്രങ്ങളുമായി പൊന്നാനിക്കാരനായ 21കാരൻ പിടിയിൽ

പൊന്നാനി: ഇൻസ്റ്റാഗ്രാമിലൂടെയും ടിക്ടോകിലൂടെയും പെൺകുട്ടികളുമായി സൗഹൃദം ഉണ്ടാക്കി പീഡിപ്പിച്ച കേസിൽ 21കാരൻ പിടിയിൽ. പൊന്നാനി സ്വദേശി ടി ബി ആശുപത്രി ബീച്ചിൽ മാറാപ്പിന്റകത്ത് വീട്ടിൽ കോയയുടെ മകൻ ജാബിർ ആണ് പിടിയിലായത്. പതിനാലോളം പെൺകുട്ടികളുടെ നഗ്നഫോട്ടോയും വീഡിയോയും പ്രതിയുടെ ഫോണിൽ നിന്നും കണ്ടെടുത്തു. രണ്ട് പെൺകുട്ടികൾ ജാബിർ ലൈംഗികമായി ഉപദ്രവിച്ചു എന്നും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇരകൾ ആയ പെൺകുട്ടികൾ എല്ലാം പതിനാലിനും പതിനേഴിനും പ്രായം ഉള്ളവരാണ്. ഇവരിൽ നിന്നും ജാബിർ പണവും സ്വർണവും അപഹരിച്ചു എന്നും പരാതി ഉണ്ട്. 

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇപ്രകാരം ആണ് - ഡിസംബർ ആറാം തീയതി വൈകുന്നേരം പതിനാറു വയസുള്ള അച്ഛനില്ലാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാനില്ല എന്നു പറഞ്ഞ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. ഫോണിൽ വിളിച്ചപ്പോൾ പെൺകുട്ടി ചങ്കുവെട്ടി ജംങ്ഷനിൽ ആണെന്ന് അറിഞ്ഞ പൊലീസ് ഉടൻ അവിടെ എത്തി പെൺകുട്ടിയെ കണ്ടെത്തി. കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയപ്പോൾ ആണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത്. മലപ്പുറത്ത് തന്റെ കാമുകനോടൊപ്പം കോട്ടക്കുന്നിൽ കറങ്ങാൻ പോയതാണ് എന്ന് പെൺകുട്ടി തുറന്ന് സമ്മതിച്ചു. പിന്നീട് തന്നെ അയാൾ ബസ്സിൽ കയറ്റി കുറ്റിപ്പുറം ഓവർ ബ്രിഡ്ജിനു സമീപം കുറേനേരം സമയം ചെലവഴിച്ചെന്നും വിലപ്പെട്ടതെല്ലാം കവരാനായി ശ്രമിച്ചെന്നും പെൺകുട്ടി മൊഴി നൽകി.

#360malayalam #360malayalamlive #latestnews

ഇൻസ്റ്റാഗ്രാമിലൂടെയും ടിക്ടോകിലൂടെയും പെൺകുട്ടികളുമായി സൗഹൃദം ഉണ്ടാക്കി പീഡിപ്പിച്ച കേസിൽ 21കാരൻ പിടിയിൽ. പൊന്നാനി സ്വദേശി ടി ...    Read More on: http://360malayalam.com/single-post.php?nid=2980
ഇൻസ്റ്റാഗ്രാമിലൂടെയും ടിക്ടോകിലൂടെയും പെൺകുട്ടികളുമായി സൗഹൃദം ഉണ്ടാക്കി പീഡിപ്പിച്ച കേസിൽ 21കാരൻ പിടിയിൽ. പൊന്നാനി സ്വദേശി ടി ...    Read More on: http://360malayalam.com/single-post.php?nid=2980
സോഷ്യൽ മീഡിയ ചങ്ങാത്തത്തിലൂടെ ലൈംഗിക പീഡനം; 14 കൗമാരക്കാരികളുടെ നഗ്നചിത്രങ്ങളുമായി പൊന്നാനിക്കാരനായ 21കാരൻ പിടിയിൽ ഇൻസ്റ്റാഗ്രാമിലൂടെയും ടിക്ടോകിലൂടെയും പെൺകുട്ടികളുമായി സൗഹൃദം ഉണ്ടാക്കി പീഡിപ്പിച്ച കേസിൽ 21കാരൻ പിടിയിൽ. പൊന്നാനി സ്വദേശി ടി ബി ആശുപത്രി ബീച്ചിൽ മാറാപ്പിന്റകത്ത് വീട്ടിൽ കോയയുടെ മകൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്