കുഞ്ഞുങ്ങളെ അതിക്രൂരമായി മർദ്ദിച്ച അച്ഛൻ പിടിയിൽ

തിരുവനന്തപുരം: മക്കളെ ക്രൂരമായി മർദ്ദിച്ച അച്ഛൻ പിടിയിൽ. ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ എന്ന നാൽപ്പത്തഞ്ചുകാരനാണ് പിടിയിലായത്. വീഡിയോയിലുളളയാളെക്കുറിച്ച് അറിയിക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വീഡിയോ ഇട്ടിരുന്നു. ഇതുകണ്ട് ചിലർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾ മക്കളെയും ഭാര്യയെയും ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്.  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൂരത പുറംലോകത്തെ അറിയിക്കാൻ കുട്ടികളുടെ അമ്മ തന്നെയാണ് ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നതെന്നാണ് സൂചന. കാണാതായ എന്തോ സാധനം കുട്ടികൾ എടുത്തുവെന്ന് ആരോപിച്ചാണ് മർദനം. ഞങ്ങൾ എടുത്തിട്ടില്ലെന്ന് കുട്ടികൾ കരഞ്ഞു പറയുന്നുണ്ടെങ്കിലും സുനിൽകുമാർ വീണ്ടും ഉപദ്രവിക്കുകയാണ്.

അടിക്കല്ലേ അച്ഛാ എന്ന് കുഞ്ഞുങ്ങൾ കരഞ്ഞുപറയുന്നുണ്ടെങ്കിലും സുനിൽകുമാർ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. ഇടയ്ക്ക് കുഞ്ഞുങ്ങളുടെ അമ്മയെയും ഇയാൾ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. പ്രതിയെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. അടിവീഴുമ്പോൾ അുനുജന്റെമേൽ വടി തട്ടാതിരിക്കാൻ മുന്നിൽ നിന്ന് അടി വാങ്ങുന്ന പതിമൂന്നുകാരിയും, ചേച്ചിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അനിയനുമാണ് ദൃശ്യങ്ങളിലുള്ളത്. 


#360malayalam #360malayalamlive #latestnews

മക്കളെ ക്രൂരമായി മർദ്ദിച്ച അച്ഛൻ പിടിയിൽ. ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ എന്ന നാൽപ്പത്തഞ്ചുകാരനാണ് പിടിയിലായത്. വീഡിയോയിലുള...    Read More on: http://360malayalam.com/single-post.php?nid=3177
മക്കളെ ക്രൂരമായി മർദ്ദിച്ച അച്ഛൻ പിടിയിൽ. ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ എന്ന നാൽപ്പത്തഞ്ചുകാരനാണ് പിടിയിലായത്. വീഡിയോയിലുള...    Read More on: http://360malayalam.com/single-post.php?nid=3177
കുഞ്ഞുങ്ങളെ അതിക്രൂരമായി മർദ്ദിച്ച അച്ഛൻ പിടിയിൽ മക്കളെ ക്രൂരമായി മർദ്ദിച്ച അച്ഛൻ പിടിയിൽ. ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ എന്ന നാൽപ്പത്തഞ്ചുകാരനാണ് പിടിയിലായത്. വീഡിയോയിലുളളയാളെക്കുറിച്ച് അറിയിക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസും തങ്ങളുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്